ചൂൽ ഉണ്ടാക്കി വിറ്റതിൽ നിന്നൊരു പങ്ക് ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി താണിക്കുട്ടി

ചൂൽ ഉണ്ടാക്കി വിറ്റതിൽ നിന്നൊരു പങ്ക് നാടിന്റെ കരുതലിനായി മാറ്റിവെച്ച നന്മ, സ്വരുകൂട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി താണിക്കുട്ടി

തൃശൂർ അടാട്ട് കുന്നുംപുറം പ്രദേശത്ത് താമസിക്കുന്ന 70 വയസ്സുകാരി താണിക്കുട്ടിയുടെ ഉപജീവനം ഓലയിൽ നിന്ന് ചൂൽ ഉണ്ടാക്കി വിറ്റാണ് ഭർത്താവ് മരിച്ച് 4 വർഷമായ താണിക്കുട്ടിയുടെ ഉപജീവനവും താമസവും ഒറ്റയ്ക്കാണ്.ഒരു ചൂൽ വിറ്റാൽ ആകെ 50 രൂപയാണ് താണിക്കുട്ടിക്ക് ലഭിക്കുക.

കഷ്ടപ്പെട്ട് ജീവിതം മുന്നോട്ട് നയിക്കുമ്പോഴും നാട്ടിൽ നടമാടുന്ന മഹാമാരിയുടെ കെടുതികളെ കണ്ടില്ലെന്നു നടിക്കാൻ താണിക്കുട്ടി അമ്മയ്ക്ക് കഴിഞ്ഞില്ല.ചൂൽ വിറ്റ് കിട്ടിയ തന്റെ കൊച്ചു സമ്പാദ്യത്തിൽ നിന്നൊരു പങ്ക് നാടിന്റെ നന്മയ്ക്കായി കരുതാൻ ഈ അമ്മ മറന്നില്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ ആഗ്രഹിച്ചപ്പോൾ താണിക്കുട്ടി ആദ്യം സഹായം തേടിയത് നാട്ടിലെ ഡിവൈഎഫ്ഐ പ്രവർത്തകരോടാണ്.അയൽവാസിയും ഡി.വൈ.എഫ്.ഐ പ്രവർത്തകനുമായ ജിത്തു അടാട്ടിനോട് തനിക്ക് ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ സഹായിക്കണം എന്ന് താണിക്കുട്ടി അമ്മ ആവശ്യപ്പെട്ടു.

തുടർന്ന് നാട്ടിലെ ഡിവൈഎഫ്ഐ പ്രവർത്തകർ താണിയമ്മയുടെ ആഗ്രഹം സഫലീകരിക്കാൻ ഒന്നിച്ചു.ചൂൽ വിറ്റ് കിട്ടിയ തുകയിൽ നിന്ന് മിച്ചം പിടിച്ച 2000 രൂപ താണിയമ്മ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സി.പി.ഐ.(എം) ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബാബു എം പാലിശ്ശേരി താണിയമ്മയിൽ നിന്ന് ഏറ്റുവാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News