ദില്ലിയിൽ നിന്നുള്ള ട്രെയിനിലെത്തിയ 7 പേർ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍

ദില്ലിയിൽ നിന്നും ട്രെയിനിലെത്തിയ യാത്രക്കാരുടെ ആരോഗ്യ പരിശോധന പൂർത്തിയാക്കി. പരിശോധനയ്ക്കിടെ രോഗലക്ഷണം കണ്ട ഒരാളെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

10 കൗണ്ടറുകളിലായി യാത്രക്കാരെ പരിശോധിച്ചത്. 400 നോടടുത്ത് യാത്രക്കാരാണ് തിരുവനന്തപുരത്ത് എത്തിയത്. സാമൂഹിക അകലം പാലിച്ചാണ് പരിശോധന നടത്തിയത്.

ഇതേ ട്രെയിനില്‍ കോഴിക്കോട്ടെത്തിയ 6 പേര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതോടെ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.216 പേരാണ് കോഴിക്കോട് ഇറങ്ങിയത്. 269 യാത്രക്കാരാണ് എറണാകുളം സൗത്ത്‌ സ്‌റ്റേഷനിൽ ഇറങ്ങിയത്‌.

പനിയുള്ളതുകൊണ്ട് പത്തനംതിട്ട സ്വദേശിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുംബൈയിൽ നിന്നെത്തിയയാളെയാണ് തിരുവനന്തപുരത്ത് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

യാത്രാക്കാരെ അവരുടെ സ്ഥലങ്ങളിലേക്കയച്ച ശേഷം റെയിൽവേ സ്റ്റേഷൻ അണുവിമുക്തമാക്കി. നഗരത്തിലെ യാത്രക്കാരെ കൊണ്ടാക്കിയ ടാക്സികളും അണുവിമുക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News