പത്തനംതിട്ട കോന്നിയിൽ വനം വകുപ്പ് കാട്ടുപന്നിയെ വെടിവച്ചു കൊന്നു

ആക്രമണകാരികളായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാമെന്ന് സര്‍ക്കാര്‍ ഉത്തരവ് സംസ്ഥാനത്ത് ആദ്യമായി നടപ്പിലായി. പത്തനംതിട്ട കോന്നിയില്‍ വനപാലകര്‍ കൃഷിടിയങ്ങളിലിറങ്ങിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു.

മലയോര മേഖലയിലേ കൃഷിയിടങ്ങളില്‍ വ്യാപക നാശം വരുത്തുന്ന കാട്ടുപന്നിശല്യത്തെക്കുറിച്ച് ദീര്‍ഘനാളുകളായി വ്യാപക പരാതി ഉയര്‍ന്നിരുന്നു.

തുടര്‍ന്ന്, ആണ് ആക്രമണകാരികളായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ വനംമന്ത്രി സര്‍ക്കാരുമായി കൂടിയാലോചിച്ച് ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കോന്നി അരുവാപ്പുലത്തിന് സമീപം ഇന്നലെ രാത്രി നാട്ടിലിറങ്ങിയ കാട്ടുപന്നിയെ വനപാലകല്‍ വെടിവച്ച കൊന്നത്.

2019 മാർച്ചിലായിരുന്നു പന്നിയെ വെടി വെക്കാമെന്ന സംസ്ഥാന സർക്കാരിൻ്റെ ആദ്യ ഉത്തരവ് വന്നത്. ഇതിൽ
കാട്ടിലേക്ക് തിരിച്ചു പോകുന്നതും ഗര്‍ഭിണികളായതും അവശരുമായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലരുതെന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്.

ഇതിൽ കൂടുതൽ വ്യക്ത വരുത്തിയാണ് പുതിയ ഉത്തരവ്.ഏറെ നാളായി ജനങ്ങൾ ഉയർത്തിയ ആവശ്യം നടപ്പിലായെന്ന് സ്ഥലം എം എൽ എ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News