യൂറോപ്യന്‍ ഫുട്ബോളില്‍ ലീഗ് മത്സരങ്ങള്‍ നാളെ പുനരാരംഭിക്കും

യൂറോപ്യന്‍ ഫുട്ബോളില്‍ ലീഗ് മത്സരങ്ങള്‍ നാളെ പുനരാരംഭിക്കും. ജര്‍മന്‍ ഫുട്ബോള്‍ ലീഗായ ബുന്ദസ് ലിഗയിലാണ് കൊവിഡ് വ്യാപനത്തിന് ശേഷം ആദ്യ കിക്കോഫ്.

രാത്രി 7 ന് ആദ്യമത്സരത്തില്‍ പോയിന്‍റ് പട്ടികയില്‍ മുന്‍നിരയിലുള്ള ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഷാക്കറെയേ നേരിടും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളും മെഡിക്കല്‍ പ്രോട്ടോക്കോളും പാലിച്ചാണ് മത്സരം.

കളിക്കാരും സപ്പോർട്ടിങ് സ്റ്റാഫും ടി.വി ക്രൂവും മാധ്യമ പ്രവർത്തകരും ഉൾപ്പെടെ 300 പേർക്ക് മാത്രമാണ് സ്റ്റേഡിയത്തില്‍ പ്രവേശനം. മാർച്ച് 11നാണ് ജർമൻ സീസൺ നിർത്തിവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News