അതിഥി തൊഴിലാളികൾ വാഹനാപകടങ്ങളിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇടപെടാതെ സുപ്രീംകോടതി

അതിഥി തൊഴിലാളികൾ വാഹനാപകടങ്ങളിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇടപെടാതെ സുപ്രീംകോടതി. സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കട്ടെയെന്ന് കോടതി.

ജനങ്ങൾ നിരത്തിലൂടെ നടക്കുകയാണ്. ഞങ്ങൾക്ക് എങ്ങനെ അവരെ തടയാനാകും? ആരൊക്കെ നടക്കുന്നുണ്ടെന്ന് കോടതിക്ക് നോക്കാൻ സാധിക്കില്ല.

ഹർജിക്കാരന് പത്രവാർത്തയിലൂടെ മാത്രമാണ് ഇത് സംബന്ധിച്ച വിവരമെന്നും കോടതി പറഞ്ഞു. അതിഥി തൊഴിലാളികൾക്ക് അന്തർ സംസ്ഥാന യാത്രയ്ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.

എന്നാൽ ചിലർ അവരുടെ അവസരം വരുന്നത് വരെ കാത്ത് നിൽക്കാതെ യാത്ര ചെയ്യുകയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

കഴിഞ്ഞ ദിവസം 3 വ്യത്യസ്ത വാഹന അപകടങ്ങളിലായി 16 അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി പരിഗണിക്കാൻ വിസമ്മതിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News