ആഭ്യന്തര വിമാന സര്‍വീസ്; തിരുവനന്തപുരം വിമാനത്താവളത്തെ അവഗണിച്ച് കേന്ദ്രം

രാജ്യത്ത് ആഭ്യന്തര വിമാനസര്‍വ്വീസ് തുടങ്ങാന്‍ നീക്കം ആരംഭിച്ചിട്ടും തിരുവനന്തപുരം വിമാനത്താവളത്തെ അവഗണിക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സര്‍വ്വീസുകളിലെന്നും തിരുവനന്തപുരം വിമാനത്താവളം ഉള്‍പ്പെട്ടിട്ടില്ല. കേരളത്തില്‍ കൊച്ചിയില്‍ നിന്ന് മാത്രമാണ് രാജ്യത്തെ മറ്റ് നഗരങ്ങളിലേക്ക് വിമാനസര്‍വ്വീസ് ഉളളു

ആഭ്യന്തര വിമാനസര്‍വ്വീസ് ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ഉളളത്.എന്നാല്‍ ഇവിടെ രാജ്യത്തെ തന്നെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായിട്ടും തിരുവനന്തപുരം ഒ‍ഴിവാക്കപ്പെടുകയാണ്. വിദേശത്ത് നിന്ന് പ്രവാസികളെ കൊണ്ട് വന്നപ്പോ‍ഴും തിരുവനന്തപുരത്തിന് അവഗണനയായരുന്നു.

തിരുവനന്തപുരത്തെക്ക്നി മടങ്ങി വരാൻ 40000 പേർ ആണ് നോർക്കയിൽ പേര് രജിസ്ട്രർ ചെയ്തിരിക്കുന്നത്. രണ്ടാം ഷെഡ്യൂൾ പൂർത്തിയാബോഴും അഞ്ചിൽ താഴെ വിമാനങ്ങൾ മാത്രമാണ് തിരുവനന്തപുരത്ത് എത്തുക. തിരുവനന്തപുരത്ത് ഇറങ്ങേണ്ടവർ കൊച്ചിയിലും , കരിപ്പൂരിലും ഇറങ്ങേണ അവസ്ഥയാണ്.

തിരുവനന്തപുരം വിമാനത്താവളത്തെ യാത്രക്കായി ഉപയോഗപ്പെടുത്തുന്ന പതിനായിരങ്ങളെയാണ് ഇത് ദുരിതത്തിലാക്കിയിരിക്കുന്നത്കേവിഡ് കാലത്ത് ആവശ്യഘട്ടില്‍ ഉപയോഗിക്കാനായി കേന്ദ്രം തയ്യാറാക്കിയ അഞ്ച് സ്റ്റാന്‍ഡ് ബൈ വിമാനത്താവളങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരം ഉണ്ട്.

എന്നീട്ടും എന്ത് കൊണ്ട് ഇവിടെക്ക് സര്‍വ്വീസ് നടത്താന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തയ്യാറാകുന്നില്ല.. 19 മുതല്‍ വിമാനസര്‍വ്വീസുകള്‍ ആരംഭിക്കുമ്പോള്‍ തിരുവനന്തപുരത്തെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.

നിലവില്‍ കൊച്ചിയില്‍ നിന്ന് മാത്രമാണ് രാജ്യത്തെ മറ്റ് നഗരങ്ങളിലേക്ക് വിമാനസര്‍വ്വീസ് ഉളളു.മെയ്യ് 19 മുതല്‍ ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ ആരംഭിക്കുമെന്നാണ് വ്യോമയാന മന്ത്രാലയം നല്‍കുന്ന സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here