സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ യുഡിഎഫും ബിജെപിയും അട്ടിമറിക്കുന്നു: സിപിഐഎം

തിരുവനന്തപുരം: സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്. സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫും ബി.ജെ.പിയും അട്ടിമറിക്കുന്നു.

മനുഷ്യര്‍ മരിച്ചാലും രാഷ്ട്രീയ അജണ്ട നടപ്പിലാക്കണമെന്ന ദുഷ്ടലാക്കാണ് ഇവര്‍ക്കുള്ളത്. മനുഷ്യ ജീവന്‍ അപകടത്തിലാക്കാന്‍ എം.പിമാരും എം.എല്‍.എമാരും ശ്രമിക്കുന്നത് അമ്പരപ്പിക്കുന്നത്.

നാട് ഒറ്റക്കെട്ടായി നില്‍ക്കേണ്ട സന്ദര്‍ഭത്തില്‍ സങ്കുചിത ലക്ഷ്യങ്ങള്‍ക്കായുള്ള നീക്കം ജനം തള്ളിക്കളയും. കേന്ദ്ര മന്ത്രി മുരളീധരന്റെ അപക്വമായ പ്രതികരണം ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News