മദ്യം വീട്ടിലെത്തിക്കാൻ സുപ്രീംകോടതി അനുമതി; ഏത് രീതിയിൽ വിൽക്കണമെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി

ന്യൂഡൽഹി: മദ്യവിൽപ്പന ഓൺലൈനായി നടത്താനും ആവശ്യക്കാർക്ക് വീട്ടിലെത്തിച്ച് നൽകാനും സുപ്രീംകോടതിയുടെ അനുമതി.

ഏത് രീതിയിൽ വിൽക്കണമെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. തമിഴ്‌നാട്ടിൽ മദ്യവിൽപ്പനയ്‌ക്കുള്ള സ്റ്റേ കോടതി റദ്ദാക്കി.

ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി തുറന്ന മദ്യശാലകൾ അടയ്‌ക്കണമെന്നാവശ്യപ്പെട്ട് ഹർജിയുമായെത്തിയ അഭിഭാഷകന് സുപ്രീംകോടതി ഒരുലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്‌തു.

സാമൂഹിക അകലം പാലിക്കണമെന്ന നിർദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്യശാലകൾ അടയ്ക്കണമെന്ന ആവശ്യവുമായി അഭിഭാഷകൻ കോടതിയെ സമീപിച്ചത്.

ഹർജി തള്ളിയ കോടതി പ്രശസ്‌തിക്കുവേണ്ടിയാണ് ഇത്തരം ഹർജികൾ സമർപ്പിക്കുന്നതെന്ന് നിരീക്ഷിച്ചു. ഇത്തരം നിസാര ഹർജികൾ സമർപ്പിക്കുന്നവർക്ക് പിഴയീടാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് എൽ നാഗേശ്വര റാവു, എസ് കെ കൗൾ, ബി ആർ ഗവായി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News