ബിജെപി സംസ്ഥാന കമ്മറ്റി അംഗം സന്തോഷ് ചേറാക്കുളത്തിന്റെ സഹോദര പുത്രന്‍ ചാരായവുമായി പൊലീസ് പിടിയില്‍

തൃശൂര്‍: ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചേറാക്കുളത്തിന്റെ ബാറിനു മറപറ്റി നടന്നിരുന്ന മദ്യ കച്ചവടം കഴിഞ്ഞ ദിവസം എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി നിര്‍ത്തിച്ചതിനു പിന്നാലെയാണ് ഇയാളുടെ ജേഷ്ട്ടന്റെ മകന്‍ ചെറാക്കുളം ജിതിന്‍ ജോഷി വാറ്റ് ചാരായ വില്പനയുമായി രംഗത്തിറങ്ങിയത്.

തുടര്‍ന്ന് ഇരിങ്ങാലക്കുട DYSP ഫെയ്മസ് വര്‍ഗീസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇന്‍സ്‌പെക്ടര്‍ ജിജോയുടെയും എസ് ഐ അനൂപിന്റെയും നേതൃത്വത്തിലുള്ള സംഘം ചെറാക്കുളം വീട്ടില്‍ ജിതിനെ പിടികൂടിയത്.

എ എസ് ഐ മാരായ ഷിബു, ജഗദീഷ്, പോലീസുകാരായ രാഹുല്‍ അമ്പാടന്‍, ഫൈസല്‍, അനീഷ്, രാജേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

ഇന്നലെ രാത്രി ഒന്‍പത് മണി കഴിഞ്ഞ് ക്രൈസ്റ്റ് കോളേജിനു സമീപത്തു നിന്നാണ് ജിതിനെ പിടികൂടിയത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് സ്വന്തം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ചെറാക്കുളം ബാറില്‍ നിന്നുള്ള മദ്യം അനധികൃതമായി ഇയാള്‍ വില്‍പ്പന നടത്തിയിരുന്നു.

ഇത് ഏക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് സീല്‍ ചെയ്തതിനു പിന്നാലെയാണ് ഇപ്പോള്‍ വാറ്റു ചാരായവുമായി ബി.ജെ.പി സംസ്ഥാന നേതാവിന്റെ കുടുംബ അംഗം തന്നെ രംഗത്തിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News