ഫെയ്സ്ബുക്കിലൂടെ അസഭ്യവര്‍ഷം: വി ഡി സതീശനെതിരെ പരാതിയുമായി കുടുംബം

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ കടുത്ത അസഭ്യവര്‍ഷം നടത്തിയ പറവൂര്‍ എംഎല്‍എ വി ഡി സതീശനെതിരെ പരാതി. സിപിഐ എം പ്രവര്‍ത്തകനായ സലാം ആണ് ഡിജിപിക്കും മുഖ്യമന്ത്രിക്കും ഐടി സെല്ലിനും പറവൂര്‍ പൊലീസിനും പരാതി നല്‍കിയിരിക്കുന്നത്. തന്നെയും സ്ത്രീകളടക്കമുള്ള കുടുംബാംഗങ്ങളെയും സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു എന്നാണ് പരാതി.

മദ്യത്തിന് സെസ് ഏര്‍പ്പെടുത്തുന്നതിനെതിരെ സതീശന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിനു താഴെ പറവൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാറ്റ് ചാരായവുമായി പിടിയിലായതും സതീശന്റെ പുനര്‍ജനി പദ്ധതിയിലെ തട്ടിപ്പും ചോദ്യം ചെയ്ത് സലാം കമന്റ് ചെയ്തു. ഇതില്‍ പ്രകോപിതനായാണ് നിലവിട്ട് സതീശന്‍ പ്രതികരിച്ചത്.

സലാമിനെയും കുടുംബാംഗങ്ങളെയും മറ്റും കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അധിക്ഷേപിക്കുകയായിരുന്നു. സതീശന്റെ പോസ്റ്റിനെ ചോദ്യം ചെയ്ത മറ്റുള്ളവര്‍ക്കുനേരെയും ഇതേ രീതിയില്‍ പ്രതികരണമുണ്ടായി. കോണ്‍ഗ്രസ് അനുഭാവികളായ ശിവരാമന്‍ പറവൂര്‍, ഷിനോജ് ഹര്‍ഷന്‍ എന്നീ പ്രൊഫൈലുകളില്‍ നിന്നും തെറിവിളി തുടര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News