എട്ട് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ട്രെയിന്‍ എത്തും; അഞ്ച് സംസ്ഥാനങ്ങള്‍ അതിഥി തൊഴിലാളികളെ തിരിച്ചയക്കാന്‍ സമ്മതം അറിയിച്ചിട്ടുണ്ട്: മുഖ്യമന്ത്രി

വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കുന്നതിനായി എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിന്‍ കേരളത്തിലേക്ക് എത്തും.

സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലേക്ക് അയക്കാന്‍ എട്ട് സംസ്ഥാനങ്ങള്‍ സമ്മതം അറിയിച്ചിട്ടുണ്ട്.

ഇതില്‍ അഞ്ച് സംസ്ഥാനങ്ങള്‍ അതിഥി തൊഴിലാളികളെ സ്വീകരിക്കുന്നതിനും സമ്മതിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദില്ലിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുന്നതിനും നടപടിയായി. ഇവരെ തിരിച്ചെത്തിക്കുന്നതിനായി നോണ്‍ എസി ട്രെയില്‍ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഐലന്റ് എക്‌സ്പ്രസ് എല്ലാ ദിവസവും സര്‍വീസ് നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News