സാമ്പര്‍ക്കസാധ്യത കണക്കിലെടുത്ത് കൂടുതല്‍ ജാഗ്രത വേണം; നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി; ആള്‍ക്കൂട്ടത്തിന്റെ കാര്യത്തില്‍ ഇടവുണ്ടാകില്ല: മുഖ്യമന്ത്രി

സമ്പർക്കം വഴി കോവിഡ് 19 രോഗം പടരാനുള്ള സാധ്യത വർധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാൽ ജാഗ്രത കർശനമായി തുടരേണ്ടതുണ്ട്. ക്വാറന്റൈൻ ലംഘനത്തിന് 65 കേസുകൾ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.

ഞായറാഴ്ച്ച സമ്പൂർണ ലോക്ക്ഡൗൺ തുടരും. സ്ഥിതിഗതിയുടെ ഗൗരവം മനസിലാക്കാത്ത ചില പ്രവർത്തികൾ കാണുന്നുണ്ട്.

ചിലയിടങ്ങളിൽ ഉത്സവം നടത്താനും കൂട്ടപ്രാർത്ഥന നടത്താനും പദ്ധതിയിടുന്നുണ്ട്. എന്നാൽ ആൾക്കൂട്ടത്തിന്റെ കാര്യത്തിൽ ഒരിളവും ഉണ്ടാകില്ല. കർശന നിയന്ത്രണ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News