ദില്ലിയിലെ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ നോൺ എസി ട്രെയിന്‍ ആവശ്യപ്പെട്ടു: മുഖ്യമന്ത്രി

ഡൽഹിയിലെ മലയാളി വിദ്യാർത്ഥികൾ ആശങ്കയിലാണ്. അവരെ എത്തിക്കാൻ വേണ്ടി ശ്രമിച്ച ഘട്ടത്തിലാണ് റെയിൽവെ ട്രെയിൻ സർവീസ് ആരംഭിച്ചത്.

മറ്റ് യാത്രക്കാർക്കൊപ്പം ഐആർസിടിസി ഓൺലൈൻ ടിക്കറ്റ്, എസി ട്രെയിൻ ഫെയർ എന്നിവ തടസമായി. നോൺ എസി വണ്ടിയിൽ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ മാർഗ്ഗം തേടി. ടിക്കറ്റ് അവർ തന്നെ എടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കും.

ഡൽഹിയിലെ ഹെൽപ്പ് ഡസ്‌ക്‌ ഇത് ഏകോപിപിക്കും. സംസ്ഥാനം സാധ്യമായതെല്ലാം ചെയ്യും. ഡൽഹിയിൽ നിന്നടക്കം പ്രത്യേകം ട്രെയിൻ അനുവദിക്കാൻ റെയിൽവെ വിശദാംശം ഉടൻ ലഭിക്കും. രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപനം പ്രതീക്ഷിക്കുന്നു.

വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ നിബന്ധനകളോടെ പ്രവർത്തിക്കാൻ അനുമതി നേരത്തെ നൽകിയിരുന്നു. എന്നാൽ 15 ശതമാനം കടകളേ തുറന്നിട്ടുള്ളൂ.

ദിഎന്തെങ്കിലും അവ്യക്തതയുണ്ടെങ്കിൽ തിരുത്താൻ നിദ്ദേശം നൽകി. ഇസ്രയേലിൽ വിസ കാലാവധി കഴിഞ്ഞ മലയാളി നഴ്‌സുമാരെ തിരിച്ചെത്തിക്കാൻ കേന്ദ്രവുമായി ബന്ധപ്പെടും ‐ മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News