കൊറോണ രോഗിയെന്ന് ആരോപിച്ച് സിപിഐഎം പ്രവര്‍ത്തകന് നേരെ ലീഗ് പ്രവര്‍ത്തകരുടെ ആക്രമണം

കണ്ണൂര്‍: കൊറോണ രോഗിയെന്ന് ആരോപിച്ച് യുവാവിനെ മുസ്ലിം ലീഗുകാര്‍ ആക്രമിച്ചു.

സിപിഐഎം പ്രവര്‍ത്തകനായ കണ്ണൂര്‍ മമ്മാക്കുന്നിലെ റംഷീദിനെയാണ് ആക്രമിച്ച് കൈവിരലുകള്‍ അടിച്ചു പൊട്ടിച്ചത്. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ എത്തിയ റംഷീദിന്റെ സഹോദരങ്ങള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. മമ്മാക്കുന്ന് മഹല് കമ്മിറ്റിയുടെ കിറ്റ് പാക്ക് ചെയ്ത് കൊണ്ടിരുന്നതിനിടെയാണ് ലീഗുകാര്‍ എത്തി ആക്രമിച്ചത്.

കൊറോണ രോഗിയെന്ന് മുദ്ര കുത്തി നാട്ടില്‍ പ്രചാരണം നടത്തിയതിനെതിരെ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ റംഷീദ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ലീഗുകാര്‍ ഇരുമ്പ് വടികളുമായി എത്തി ആക്രമിച്ചത്.

ആക്രമണത്തില്‍ സാരമായി പരിക്കേറ്റ റംഷീദിനെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ലീഗ് പ്രവര്‍ത്തകരായ റയീസ് എന്‍കെ, ഫായിസ് കെ, റഫീഖ് എബി, മുസ്തഫ പി, അഷ്രഫ് പി,ഷംസുദ്ദീന് ടി കെ. എന്നിവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here