ലോക്ക്ഡൗണ്‍ കാലത്ത് സ്വന്തം സ്മാര്‍ട്ട്‌ഫോണില്‍ ഷോട്ട്ഫിലിം നിര്‍മിച്ച് യുവാക്കള്‍; ഷെയര്‍ ചെയ്ത് മമ്മൂക്കയും

ലോക്ക്ഡൗണ്‍ എല്ലാവരെയും വീട്ടില്‍ തളച്ചിട്ടിരിക്കുകയാണ്. എന്നാല്‍ ഈ ലോക്ക്ഡൗണ്‍ കാലവും ക്രിയാത്മകമായി ഉപയോഗിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരായ കലാകാരന്‍മാര്‍.

എല്ലാവരും അവരവരുടെ വീടുകളില്‍ ഇരുന്ന് സ്വന്തം സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് ചിത്രീകരിച്ച ഷോട്ട് ഫിലിം ശ്രദ്ധ നേടുന്നു.

ആദര്‍ശ് ആണ് ചിത്രത്തിന് കഥയെഴുതിയിരിക്കുന്നതും സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും. ചിത്രത്തില്‍ ആദര്‍ശ് അഭിനയിച്ചിട്ടുമുണ്ട്.

ചിത്രത്തിന് പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത് രാം ഗോപാലാണ്.

പ്രശസ്ത സിനിമാ നിര്‍മാണക്കമ്പനിയായ ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സ് അവരുടെ യുട്യൂബ് ചാനല്‍ വഴിയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയും ചിത്രത്തിന്റെ ലിങ്ക് ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ചിത്രത്തിന്റെ യുട്യൂബ് ലിങ്ക്‌:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News