ഓണ്‍ലൈന്‍ റിലീസിനൊരുങ്ങി മലയാള സിനിമയും

കോവിഡ് പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ അടഞ്ഞുകിടക്കുന്നതോടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസിനൊരുങ്ങി മലയാള സിനിമയും. ജയസൂര്യയെ നായകനാക്കി വിജയ് ബാബു നിര്‍മിക്കുന്ന സൂഫിയും സുജാതയും എന്ന സിനിമയാണ് ഡിജിറ്റല്‍ റിലീസിന് ഒരുങ്ങുന്നത്.

റംസാന് തിയെറ്ററിലെത്താനിരുന്ന ജയസൂര്യ ചിത്രം സൂഫിയും സുജാതയുമാണ് കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നത്. ആമസോണ്‍ പ്രൈമിലൂടെ ചിത്രം അടുത്ത മാസം റിലീസ് ചെയ്യാനാണ് തീരുമാനം.

ഫിയോക്കും ഫിലിം ചേംബറും ഉള്‍പ്പെടെയുളള സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുണ്ടെങ്കിലും നിലനില്‍ക്കണമെങ്കില്‍ ഇതേ വഴിയുളളൂവെന്ന് നിര്‍മ്മാതാവും നടനുമായ വിജയ് ബാബു.

അതേസമയം ഡിജിറ്റല്‍ റിലീസ് നടത്തിയാല്‍ വിജയ് ബാബുവിന്റെയും ജയസൂര്യയുടെയും ചിത്രങ്ങള്‍ തിയേറ്റര്‍ കാണില്ലെന്ന ഭീഷണിയും ഉയരുന്നുണ്ട്.

എന്നാല്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം തിയേറ്ററുകള്‍ക്ക് വെല്ലുവിളിയല്ലെന്നും വലിയ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ കൂടുതല്‍ ഓടാന്‍ ഇത് സഹായകരമാകുമെന്നും വിജയ് ബാബു പറയുന്നു.

സൂഫിയും സുജാതയും മലയാളത്തിലെ ആദ്യ ഡിജിറ്റല്‍ റിലീസിനൊരുങ്ങുമ്പോള്‍ പ്രതികൂലവും അനുകൂലവുമായ വ്യത്യസ്ത അഭിപ്രായങ്ങള്‍ സിനിമയ്ക്കുളളില്‍ തന്നെ ശക്തമായി കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News