തിരുവനന്തപുരത്തു നിന്നും ദില്ലിയിലേക്കുള്ള പ്രത്യേക ട്രെയിന്‍ പുറപ്പെട്ടു

തിരുവനന്തപുരത്തു നിന്നും ദില്ലിയിലേക്കുള്ള പ്രത്യേക ട്രെയിന്‍ പുറപ്പെട്ടു. 7.45നാണ് ട്രെയിന്‍ പുറപ്പെട്ടത്. എറണാകുളത്തും കോഴിക്കോടും ട്രെയിന് സ്റ്റോപ്പുണ്ടാകും.

295 യാത്രക്കാരുമായാണ് ദില്ലിയിലേക്കുള്ള പ്രത്യേക ട്രെയിനായ നിസാമുദിന്‍ എക്‌സ്പ്രസ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്ര തിരിച്ചത്. വിശദമായ ആരോഗ്യ പരിശേധനയ്ക്കു ശേഷമായിരുന്നു യാത്ര. യാത്രക്കാരെ പരിശോധിക്കാനായി അരോഗ്യ വകുപ്പിന്റെ പത്തോളം ഹെല്‍പ്പ് ഡസ്‌ക്കുകള്‍ സജ്ജീകരിച്ചിരുന്നു.

അഞ്ചുമണിയോടു കൂടിതന്നെ റെയില്‍വേ സ്റ്റേഷനിലെത്തിച്ചേരാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 299 പേരാണ് നേരത്തെ ബുക്ക് ചെയ്തിരുന്നതെങ്കിലും കൃത്യമായ രേഖകളില്ലാത്തതിനാല്‍ നാലുപേരെ പോകാന്‍ അനുവദിച്ചില്ല. 183 പുരുഷന്‍മാരും, 112 സ്ത്രീകളും ട്രെയിനിലുണ്ട്.

എറണാകുളം, കോഴിക്കോട് എന്നീ റെയില്‍വേസ്റ്റേഷനുകളിലും ട്രെയിനു സ്റ്റോപ്പുണ്ട്. ഒരു സ്റ്റേഷനില്‍ നിന്നും യാത്രയാരംഭിച്ചവര്‍ക്ക് കേരളത്തിലെ മറ്റോരു സ്‌റ്റോപ്പില്‍ ഇറങ്ങാന്‍ സാധിക്കില്ല.

എല്ലാ യാത്രക്കാരും മാസ്‌ക്ക് ധരിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് യാത്രചെയ്യുന്നതെന്ന് അധികൃതര്‍ ഉറപ്പാക്കി. വാതിലിനു സമീപം യാത്രക്കാര്‍ നല്‍ക്കരുതെന്നും ലഘു ഭക്ഷണം കൈയ്യില്‍ കരുതണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here