പ്രവാസികള്‍ക്ക് കൈത്താങ്ങ്; ‘കൈകോര്‍ത്ത് കൈരളി’ പദ്ധതിക്ക് മികച്ച പ്രതികരണം

കൊവിഡ് 19 മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി കൈരളി ടിവി നടപ്പാക്കുന്ന കൈകോര്‍ത്ത് കൈരളി പദ്ധതിക്ക് വലിയ പ്രതികരണം.

കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി ഇന്ത്യയിലാദ്യമായി ഒരു ടെലിവിഷന്‍ ചാനല്‍ നടപ്പാക്കുന്ന പദ്ധതിക്ക് തുടക്കത്തില്‍ തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

നാട്ടിലേക്കെത്താന്‍ അര്‍ഹരായ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികള്‍ക്ക് സൗജന്യ ടിക്കറ്റ് ലഭ്യമാക്കുനതാണ് കൈകോര്‍ത്ത് കൈരളി എന്ന ഉദ്യമം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധി സുമനസുകള്‍ ഈ പദ്ധതിയോട് സഹകരിക്കാന്‍ മുന്നോട്ടു വന്നു.

പദ്ധതി പ്രഖ്യാപിച്ചു ദിവസങ്ങള്‍ക്കകം തന്നെ ആയിരക്കണക്കിന് പേരാണ് അന്വേഷണങ്ങളുമായി എത്തിയത്. ജോലി നഷ്ടപ്പെട്ട് ഇവിടെ കുടുങ്ങിയവരും സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരും സഹായത്തിനായി അഭ്യര്‍ഥിക്കുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ ദുരിത കാലത്ത് പ്രവാസലോകത്ത് കഷ്ടത അനുഭവിക്കുന്നവരെ നാട്ടിലെത്തിക്കാന്‍ കൈരളി ടിവി ഒരുക്കുന്ന ‘കൈ കോര്‍ത്ത് കൈരളി ‘ എന്ന പദ്ധതിയുമായി സഹകരിച്ചു ഗള്‍ഫ് മലയാളികള്‍.

ഈ ദൗത്യം ഏറ്റെടുത്ത് കേരളത്തിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലെ പൂര്‍വ കാല പുരോഗമന വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ടെക്‌നോസ് പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ടു വന്നു. 180 ലേറെ വിമാന ടിക്കറ്റുകള്‍ ഈ പദ്ധതിക്ക് നല്‍കാനാണ് തീരുമാനമെന്ന് ടെക്‌നോസ് ഭാരവാഹികള്‍ പറഞ്ഞു.

വാണിജ്യ വ്യവസായ സാമൂഹിക രംഗത്തെ നിരവധി പേര്‍ കൈ കോര്‍ത്ത് കൈരളി എന്ന ഉദ്യമത്തിന് ആശംസകളും പിന്തുണയും അറിയിച്ചു.

വ്യവസായ പ്രമുഖന്‍ വികെ മുഹമ്മദ് അഷറഫ്, ബഹറൈന്‍ ആസ്ഥാനമായ ഖത്തര്‍ എഞ്ചിനീയറിംഗിന്റെ ചെയര്‍മാന്‍ കെ ജി ബാബുരാജ്, ദുബായ് ആസ്ഥാനമായ എസ്ബികെ റിയാല്‍ എസ്റ്റേറ്റ്, ഫ്‌ലോറ ഹോസ്പിറ്റാലിറ്റി ചെയര്‍മാന്‍ വിഎ ഹസന്‍,
ഒവി മുസ്തഫ ദുബായ്, എം രാജേന്ദ്രന്‍ ദുബായ്, എന്‍ ജയരാജ് ദുബായ്, കെഎഫ് ഹോള്‍ഡിംഗ്സ് ഫൗണ്ടര്‍ ആന്‍ഡ് ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കൊളന്‍, ഖത്തര്‍ ആസ്ഥാനമായ ജംബോ ഇലക്ട്രോ മെക് ഡയറക്ടര്‍ സിവി റപ്പായി, ഷാര്‍ജ ആസ്ഥാനമായ ഫോറസ് സേഫ്റ്റി പ്രോഡക്ട്‌സ് മാനേജിംഗ് ഡയറക്ടര്‍ തോമസ് കൊയ്യാട്ട്, നെല്ലറ ഗ്രൂപ്പ് ഓഫ് കമ്പനി, മദീന ഗ്രൂപ്പ് എംഡി അബ്ദുള്ള പൊയില്‍, അല്‍ ബയാന്‍ ഗ്രൂപ്പ് എംഡി മന്‍സൂര്‍, അബുദാബി ആസ്ഥാനമായ ഇലക്ട്ര കമ്പനി ചെയര്‍മാന്‍ പി ജെ തോമസ്, അല്‍ ഐന്‍ ഫാര്‍മ ലാന്‍ഡ് ഉടമ ജലീല്‍, ദുബായിലെ എഎകെ ഇന്റര്‍നാഷണല്‍ എംഡി മുഹമ്മദ് മുസ്തഫ, ദോഹയിലെ ഡീലക്‌സ് ട്രേഡിംഗ് ആന്‍ഡ് ട്രാവല്‍സ്, ഒമാനിലെ മസ്‌കറ്റില്‍ നിന്ന് ഷഹനാസ് ഖാന്‍, ന്യൂയോര്‍ക്കില്‍ നിന്നും ഡോക്ടര്‍ സിറിയക്, അലക്‌സ് പുതുവേലില്‍, ഉമ്മുല്‍ ഖുവൈനിലെ അല്‍ സാദ് റെഡി മിക്‌സ് ഫിനാന്‍സ് ഡയറക്ടര്‍ സിറാജ് മൊയ്തീന്‍, തുടങ്ങി നിരവധി വ്യക്തികളും സ്ഥാപനങ്ങളും ഈ പദ്ധതിയോട് സഹകരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News