ഉത്തരേന്ത്യയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ക്ക് ട്രെയിന്‍ അനുവദിക്കണം; ഉയര്‍ന്ന ടിക്കറ്റ് നിരക്ക് പാടില്ല: എസ്എഫ്ഐ

ദില്ലി: മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ കേരളത്തില്‍ എത്തിക്കാന്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് കത്തയച്ചു.

ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളെ കേരളത്തില്‍ എത്തിക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കും എന്നാണ് മുഖ്യമന്ത്രി ഇന്ന് അറിയിച്ചത്.

റെയില്‍വേയുടെ ഭാഗത്ത് നിന്ന് ഉള്ള അവസാന അനുമതി കൂടി ലഭിച്ചാല്‍ മതിയെന്ന് വ്യക്തമാക്കിയിരുന്നു. കേരളത്തിലേക്ക് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചുവരാന്‍ ആവശ്യമായ ട്രെയിന്‍ ഉടന്‍ ഏര്‍പ്പാടാക്കണമെന്നും പിയൂഷ് ഗോയലിന് അയച്ച കത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസവും റെയില്‍വേയുമായി ഇതിന് വേണ്ടിയുള്ള ആശയവിനിമയം നടക്കുകയാണ് എന്നാണ് അറിയാന്‍ സാധിച്ചത്. റെയില്‍വേ നേരത്തെ അനുവദിച്ച എസി ട്രെയിനുകളോ, റോഡ് മാര്‍ഗ്ഗം ഉള്ള യാത്രയോ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ഉപയോഗിക്കാന്‍ ബുദ്ധിമുട്ട് ഉള്ള മാര്‍ഗ്ഗങ്ങള്‍ ആണ്.

ഈ സാഹചര്യത്തില്‍ ആണ് നോണ്‍ എസി സ്പെഷ്യല്‍ ട്രെയിന്‍ എന്നൊരു ആവശ്യം വന്നത്.ഇത് അനുവദിക്കുന്നതിനുള്ള നടപടി എത്രയും വേഗത്തില്‍ ആക്കണമെന്ന് ഇന്ന് റയില്‍വേ മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഈ വിഷയത്തില്‍ മുഖ്യമന്ത്രി സൂചിപ്പിച്ച പോലെ ഒന്ന് രണ്ട് ദിവസത്തില്‍ തന്നെ പരിഹാരം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നതായി അഖിലേന്ത്യ പ്രസിഡന്റ് വി പി സാനുവും ജനറല്‍ സെക്രട്ടറി മയൂഖ് ബിശ്വാസും കത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News