വിശപ്പിന്റെ വിളി അകറ്റി അഭയം ചാരിറ്റബിള്‍ സൊസൈറ്റി; 51 ദിവസം പിന്നിട്ട് പ്രവര്‍ത്തനം

വിശപ്പിന്റെ വിളി അകറ്റിയ കോട്ടയത്തെ അഭയം ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം 51 ദിവസം പിന്നിട്ടു.

മെഡിക്കല്‍ കോളേജിലെ കോവിഡ് ഐസോലേഷല്‍ വാര്‍ഡിലുള്‍പ്പെടെ ദിവസവും ആശുപത്രിയിലെ 1200 ലേറെ പേര്‍ക്കും സൊസൈറ്റിയുടെ 36 ജനകീയ അടുക്കള വഴി ഇതുവരെ 5 ലക്ഷത്തോളം പേര്‍ക്കുമാണ് അഭയം അന്നം നല്‍കിയത്.

കോവിഡ് ലോക്ക്ഡൗണ്‍ 50 ദിവസം പിന്നിടുമ്പോള്‍ അഞ്ചുലക്ഷം പേരെയാണ് അഭയം ഊട്ടിയത്. കൂടാതെ ഒരു ലക്ഷം പേര്‍ക്ക് ടൗവ്വല്‍, 80,000 മാസ്‌കുകള്‍, 300 ലിറ്റര്‍ സാനിറ്റൈസര്‍, പച്ചക്കറി പലവ്യഞ്ജന കിറ്റുകള്‍, മരുന്നുകള്‍ തുടങ്ങി അഭയത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ നിര നീളുകയാണ്.

അരനൂറ്റാണ്ടോളം നീളുന്ന കളങ്കമറ്റ പൊതുപ്രവര്‍ത്തനത്തിലൂടെ ജനകീയ നേതാവായി ഉയര്‍ന്ന വിഎന്‍ വാസവനാണ് അഭയം ഉപദേശക സമിതി ചെയര്‍മാനായി ടീം വര്‍ക്കിനെ നയിക്കുന്നത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉച്ച ഭക്ഷണത്തിന് പുറമേ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ച 36 ജനകീയ അടുക്കളകളിലായി ഊണിന് പുറമേ ച്പ്പാത്തിയും കറിയുമടക്കമാണ് 5 ലക്ഷം പേര്‍ക്കാണ് 50 ദിവസത്തിനുള്ളില്‍ ഭക്ഷണം നല്‍കിയത്. വ്യത്യസ്ത മേഖലയിലുള്ളവര്‍ക്ക് ഏറ്റവും വൃത്തിയുള്ള അന്തരീക്ഷത്തിലാണ് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്നത്.

മന്ത്രി തോമസ് ഐസക്ക് അടക്കമുള്ള പ്രമുഖര്‍ അഭയത്തിന്റെ സമൂഹ അടുക്കള സന്ദര്‍ശിച്ചിരുന്നു. അഭയത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംശിച്ച് മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവയ്ക്കുകയു ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News