ഉത്തര്‍പ്രദേശില്‍ അതിഥിത്തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കുകള്‍ അപകടത്തില്‍പ്പെട്ടു; 23 പേര്‍ മരിച്ചു; 20 ഓളം പേര്‍ക്ക് പരിക്ക്

ഉത്തര്‍പ്രദേശില്‍ അതിഥിത്തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് 23 പേര്‍ മരിച്ചു. ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 ഓളം പേര്‍ക്ക് പരിക്ക്.

പുലര്‍ച്ചെ 3.30 നാണ് ദേശീയ പാത 19 ല്‍ ഓരൈ ജില്ലയില്‍ അപകടം ഉണ്ടായത്. മരിച്ചത് രാജസ്ഥാനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.

ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളിലേക്ക് യാത്ര തിരിച്ചവരാണ് അപകടത്തില്‍ പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here