മൂന്നാംഘട്ട ലോക്ഡൗണ്‍ നാളെ അവസാനിക്കും; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 86,000 ത്തിലേക്ക്; മരണം 2700 ലേറെ

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 85,784 ആയി. ഇതുവരെയുള്ള കണക്കനുസരിച്ച് 2753 ലേറെ പേര്‍ മരിച്ചു. തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം 10,000 കടന്നു. ഗുജറാത്തില്‍ രോഗികളുടെ എണ്ണം പതിനായിരത്തോടടുത്തു.

20 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം അറുനൂറിലേറെ ദില്ലിയില്‍ രോഗികളുടെ എണ്ണം ഒമ്പതിനായിരത്തോടടുത്തു. അതേസമയം മൂന്നാംഘട്ട ലോക്ഡൗണ്‍ നാളെ അവസാനിരിക്കെ മഹാരാഷ്ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ ഈമാസം അവസാനം വരെ നീട്ടണമെന്ന നിലപാടിലാണ്.

നാലാം ലോക്ക് ഡൗണിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് പുറത്തു വിട്ടേക്കും. പൊതുഗതാഗതം ഉള്‍പ്പെടെ വലിയ ഇളവുകള്‍ അനുവദിക്കും. സോണുകളുടെ പുതുക്കിയ പട്ടികയും ഉടന്‍ പുറത്തിറക്കും.വിമാനമാര്‍ഗം പ്രവാസികളെ ഇന്ത്യയിലേയ്ക്ക് മടക്കി കൊണ്ട് വരുന്നതിന്റെ രണ്ടാം ഘട്ടം ഇന്നാരംഭിക്കും. .നാലാം ഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News