വിവാഹച്ചിലവിനായി നീക്കിവച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മമ്മൂട്ടി ആരാധകൻ-കൈയ്യടിച്ച് മമ്മൂക്ക

കോട്ടയം ജില്ലക്കാരനാണ് ബോണി, കട്ട മമ്മൂക്ക ഫാൻ. മമ്മൂട്ടി ഫാൻസിന്റെ പള്ളിക്കത്തോട് ഘടകത്തിലെ സജീവ പ്രവർത്തകൻ. ചൈതന്യയുമായുള്ള വിവാഹം മുൻപേ നിശ്ചയിച്ചതാണെകിലും കോവിഡ് കാലം കഴിയും വരെ മാറ്റി വക്കാകാനായിരുന്നു കുടുംബാംഗങ്ങളുടെ തീരുമാനം .

പള്ളിക്കത്തോട്ടിലെ അറിയപ്പെടുന്ന ഒരു യുവ വ്യാപാരി കൂടി ആയ ബോണിക്ക് അങ്ങനെ ചെറിയ തോതിൽ ഒന്നും കല്യാണം നടത്താൻ കഴിയില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ കല്യാണം അൽപ്പം കഴിഞ്ഞേ ഉണ്ടാവൂ എന്നാണ് എല്ലാവരും കരുതിയത്.

പക്ഷേ ബോണിയുടെ തീരുമാനം മറ്റൊന്നായിരുന്നു. നിശ്ചയിച്ച ഡേറ്റിൽ തന്നെ വിവാഹം നടത്തുക.
വലിയ ആർഭാടത്തോടെ വിവാഹ ചടങ്ങും ആഘോഷങ്ങളും വേണ്ട. പകരം അതിനായി നീക്കി വച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുക.

“കൊവിഡ് പ്രതിരോധം ലോകത്തിന് തന്നെ മാതൃകയായി മുന്നോട്ട് കൊണ്ടുപോവുകയാണ് സർക്കാർ . വലിയ സാമ്പത്തിക ബുദ്ധിമുട്ടിനിടയിലും അത് ജനങ്ങളെ അറിയിക്കാതെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. നമ്മളും എന്തെങ്കിലും ചെയ്യേണ്ടേ.

ഇതല്ലേ നമുക്ക് ചെയ്യാൻ പറ്റൂ.. ഇത്രയും കാലം നമ്മുടെ ഫാൻസ്‌ കാരോട് ഇങ്ങനെ ചെയ്യാൻ അല്ലേ നമ്മുടെ ഇക്കയും പറഞ്ഞു കൊണ്ടിരുന്നത്? ” തീരുമാനത്തിൽ അത്ഭുതം പ്രകടിപ്പിച്ച സുഹൃത്തുക്കളോട്
ബോണിയുടെ മറുപടി ഇതായിരുന്നു. കോട്ടയം കളക്ട്രേറ്റിലെത്തി ബോണിയും വധു ചൈതന്യയും ചേർന്ന് ജില്ലാ കളക്ടർക്ക് തുക കൈമാറി..

ഇക്കാര്യം ഫാൻസ് ഭാരവാഹികൾ മമ്മക്കയെ വിവരം അറിയിച്ചു. കയ്യടികളോടെയാണ് അദ്ദേഹം ഈ വാർത്തയെ വരവേറ്റതെന്ന് മമ്മുട്ടിയുടെ പി ആർ ഒ റോബർട്ട് കുര്യാക്കോസ് ഫെയ്സ് ബുക്കിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News