യുഎഇയില്‍ നിന്ന് ശനിയാഴ്ച കേരളത്തിലേക്ക് മൂന്ന് വിമാനങ്ങള്‍. ദുബായില്‍നിന്ന് കൊച്ചിയിലേക്ക് ഒന്നും അബുദബിയില്‍നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവങ്ങളിലേക്ക് ഒരോ സര്‍വീസുമാണ് ഉണ്ടാകുക. ഈ വിമാനങ്ങളിലായി 531 പ്രവാസികളാണ് ശനിയാഴ്ച കേരളത്തിലേക്ക് മടങ്ങുക.
പ്രവാസികളെ തിരികെ എത്തിക്കുന്ന വന്ദേ ഭാരത് പദ്ധതിയുടെ രണ്ടാം ഘട്ടം ശനിയാഴ്ചയാണ് ആരംഭിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് 26 സര്‍വീസുണ്ട്. ഇതില്‍ 13 എണ്ണവും യുഎഇയില്‍ നിന്നാണ്. ഇതടക്കം ഇന്ത്യയിലേക്ക് 36 സര്‍വീസുകള്‍ ഉണ്ടാകുമെന്ന് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു. 16 മുതല്‍ 23 വരെയാണ് രണ്ടാംഘട്ടം.
177 യാത്രക്കാരാണ് ശനിയാഴ്ച ഓരോ വിമാനത്തിലുമുണ്ടാകുകയെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ആദ്യ വിമാനം ഐഎക്‌സ് 434 ദുബായ് സമയം ഉച്ചയ്ക്ക് ഒന്നിന് ദുബായില്‍ നിന്ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം വൈകിട്ട് ആറിന് നെടുമ്പാശ്ശേരിയിലെത്തും.
വൈകിട്ട് അഞ്ചിന് അബുദബിയില്‍ നിന്ന് പുറപ്പെടുന്ന ഐഎക്‌സ് 538 വിമാനം രാത്രി 10.40 ന് തിരുവനന്തപുരത്തെത്തും. വൈകിട്ട് ആറിന് അബുദാബിയില്‍ നിന്ന് പുറപ്പെടുന്ന ഐഎക്‌സ് 348 വിമാനം രാത്രി 11.30 ന് കരിപ്പൂരിലിറങ്ങും.
വിമാന സര്‍വീസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.airindia.in/evacuation-flight.htm അല്ലെങ്കില്‍ https://mea.gov.in/vande-bharat-mission-list-of-flights.htm സൈറ്റുകള്‍ സന്ദര്‍ശിക്കണമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
ഹെല്‍പ്പ്‌ലൈന്‍
വന്ദേ ഭാരത് പദ്ധതിയില്‍ തിരിച്ചു പോകുന്ന പ്രവാസികള്‍ക്ക് സേവനം നല്‍കാനായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹോട്ട്‌ലൈന്‍ സര്‍വീസ് ആരംഭിച്ചു. നമ്പര്‍: 800244382.

Get real time update about this post categories directly on your device, subscribe now.