കുന്ദമംഗലം വര്‍ക്ക്‌ഷോപ്പില്‍ തീപിടുത്തം; 11 ആഡംബരക്കാറുകള്‍ കത്തി നശിച്ചു

കുന്ദമംഗലം മുറിയനാലിൽ വർക്ക്ഷോപ്പിലുണ്ടായ തീപിടുത്തത്തിൽ 11 ബെൻസ് കാറുകൾ കത്തി നശിച്ചു. കോഴിക്കോട് ബെംഗളൂരു ദേശീയപാതയോരത്ത് ജോഫിയുടെ ഉടമസ്ഥതയിലുള്ള വർക്ക്ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. 8 യൂണിറ്റാേളം ഫയർഫോഴ്സ് എത്തി അരമണിക്കൂറോളമെടുത്താണ് തീ അണച്ചത്.

രാവിലെ വർക്ക്ഷോപ്പില്‍ തീ പടരുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാരാണ് ഉടമയെ വിവരമറിയിച്ചത്. വിവരമറിഞ്ഞയുടന്‍ ഉടമ സ്ഥലത്തെത്തി വര്‍ക്ക് ഷോപ്പ് തുറന്നപ്പോഴാണ് ബെന്‍സ് കാറില്‍ നിന്നും തീപടരുന്നത് കണ്ടത്. വര്‍ക്ക്‌ഷോപ്പിലുണ്ടായിരുന്ന 13 ബെന്‍സ് കാറുകളില്‍ 11 എണ്ണത്തിലേക്കും തീപടരുകയായിരുന്നു.

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച് കുന്ദമംഗലം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News