നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും; രോഗികളുടെ എണ്ണം കൂടിയാല്‍ ഇപ്പോള്‍ നല്‍കുന്ന ശ്രദ്ധ നല്‍കാന്‍ ക‍ഴിയില്ല: കെകെ ശൈലജ ടീച്ചര്‍

ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന ക്വാറൻ്റീൻ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍.

പതിനേഴിന് ശേഷം കാര്യമായ ഇളവുകൾ പ്രതിക്ഷിക്കേണ്ടെന്നും പൊതുഗതാഗതം സാഹചര്യങ്ങളുടെ ഗൗരവം നോക്കിയ ശേഷം മാത്രമെ തീരുമാനിക്കുകയുള്ളുവെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

അന്തർ സംസ്ഥാന ഗതാഗതം കേന്ദ്ര സർക്കാരിൻ്റെ മാനദണ്ഡങ്ങൾക്ക് വിധേയമായി മാത്രമെ ആരംഭിക്കുകയുള്ളു. സർക്കാർ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

രോഗികളുടെ എണ്ണം ക്രമാതിതമായി കൂടിയാൽ ഇന്ന് നൽകുന്ന ശ്രദ്ധ രോഗികള്‍ക്ക് നൽകാനാവില്ല. കോവിഡ് മരണം ഒഴിവാക്കുക എന്നതാണ് കേരളത്തിൻ്റെ ലക്ഷ്യം ഇതിനായി നമ്മള്‍ ഒറ്റക്കെട്ടായി പോരാടണം.

മൂന്നാം ഘട്ടം കൂടുതൽ അപകടകരമാണെന്നും എന്നാൽ ആളുകള്‍ കൂട്ടത്തോടെ മരിച്ചോട്ടെ എന്ന് കരുതാൻ ആവില്ലെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News