ഫെയ്സ്ബുക്ക് തെറിവിളി സംഭവത്തില്‍ വി ഡി സതീശന്‍ എം എല്‍ എക്കെതിരായ പരാതി പോലീസ്, സൈബര്‍സെല്ലിന് കൈമാറി.ഐ പി വിലാസം ഉള്‍പ്പടെ മുഴുവന്‍ വിവരങ്ങളും കണ്ടെത്താനാണ് നടപടി.അന്വേഷണത്തിന്‍റെ ഭാഗമായി എം എല്‍ എ ഉള്‍പ്പടയുള്ളവരുടെ മൊഴിയെടുക്കും.
വി ഡി സതീശന്‍ എം എല്‍ എ തന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ തന്നെയും കുടുംബത്തെയും അശ്ലീലം കലര്‍ന്ന ഭാഷയില്‍ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇന്നലെയാണ് പറവൂര്‍ സ്വദേശി അബ്ദുള്‍ സലാം പരാതി നല്‍കിയത്. പരാതി പറവൂര്‍ പോലീസ് സൈബര്‍സെല്ലിന് കൈമാറി.പരാതിയില്‍ ചൂണ്ടിക്കാണിക്കുന്ന തെറിവിളി എം എല്‍ എയുടെ ഔദ്യോഗിക അക്കൗണ്ടില്‍നിന്നാണൊ എന്നാണ് പ്രധാനമായും പോലീസ് അന്വേഷിക്കുന്നത്.
സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സക്രീന്‍ ഷോട്ട് വി ഡി സതീശന്‍റെ ഔദ്യോഗിക പേജ് എന്ന നിലയിലാണ്.ഇത് വ്യാജമല്ലെന്നും യഥാര്‍ത്ഥ പേജിന്‍റെ സ്ക്രീന്‍ ഷോട്ടാണെന്ന അവകാശവാദം പലരും ഉന്നയിക്കുന്നുമുണ്ട്.ഈ സാഹചര്യത്തിലാണ് ഐ പി വിലാസം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ പോലീസ് പരാതി സൈബര്‍സെല്ലിന് കൈമാറിയത്.
ഐ പി വിലാസം തിരിച്ചറിഞ്ഞാല്‍ ആരുടെ കമ്പ്യൂട്ടറില്‍നിന്നാണൊ അതൊ മൊബൈലില്‍ നിന്നാണൊ ഈ തെറിവിളി കമന്‍റ് പോസ്റ്റ് ചെയ്തത് എന്നതുള്‍പ്പടെ മുഴുവന്‍ വിവരങ്ങളും ലഭ്യമാകും.ഇതോടെ പരാതിയില്‍പ്പറയുന്ന ആരോപണത്തിന്‍റെ ചരുളഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വി ഡി സതീശന്‍ തന്‍റെ ഔദ്യോഗിക അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ സംബന്ധിച്ച് പൊതുപ്രവര്‍ത്തകനായ അബ്ദുള്‍ സലാം തന്‍റെ അഭിപ്രായം കമന്‍റ് ചെയ്തിരുന്നു.
ഈ അഭിപ്രായത്തോട് യോജിച്ചെത്തിയ രണ്ട് പേര്‍ക്കെതിരെയാണ് അബ്ദുള്‍ സലാമിനെയും കുടുംബത്തെയും ബന്ധപ്പെടുത്തി അശ്ലീലം കലര്‍ന്ന ഭാഷയില്‍ എം എല്‍ എ യുടെ പേജില്‍ നിന്ന് തെറിവിളി കമന്‍റ് പ്രത്യക്ഷപ്പെട്ടത്. ഇതെത്തുടര്‍ന്നാണ് സലാം എം എല്‍ എക്കെതിരെ പറവൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
Get real time update about this post categories directly on your device, subscribe now.