ഐസിഎംആർ സഹായത്തോടെ പ്രതിരോധ വാക്സിൻ ഉണ്ടാക്കാൻ സംസ്ഥാനം ശ്രമം തുടങ്ങി; കെ കെ ശൈലജ ടീച്ചർ

ഐ സി എം ആർ സഹായത്തോടെ കേരളം സ്വന്തമായി കൊവിഡ്‌ പ്രതിരോധ വാക്സിൻ ഉണ്ടാക്കാൻ ശ്രമം തുടങ്ങിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ.

രോഗ വ്യാപനത്തിന്റെ മൂന്നാം ഘട്ടം അപകടകരമാണെന്നും സർക്കാർ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറായില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

പതിനേഴിനു ശേഷം ലോക്ക് ഡൌൺ കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കേണ്ടതില്ലെന്നും പൊതുഗതാഗതം സാഹചര്യങ്ങളുടെ ഗൗരവം നോക്കിയ ശേഷം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News