കൊവിഡ് പ്രതിരോധം അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത്; സര്‍ക്കാറിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ചതെന്നും എ വിജയരാഘവന്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും ആരോഗ്യ സംവിധാനത്തിന്റെ മികവാണ് നിലവിലെ കൊറന്റയിന്‍ പ്രവര്‍ത്തനങ്ങളെന്നും നിലവിലെ പ്രോട്ടോകോളുകള്‍ ലംഘിക്കപ്പെട്ടാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.

കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാറിന്റെ മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനാണ് പ്രതിപക്ഷ ശ്രമം. പ്രതിപക്ഷത്തിന്റെ നിലപാട് അനുകരണീയം അല്ലെന്നുംകോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ പ്രതിപക്ഷം തടസപ്പെടുത്തുന്നുവെന്നും വാളയാറില്‍ അതാണ് നമ്മള്‍ കണ്ടതെന്നും പ്രതിപക്ഷം ഇതില്‍ നിന്ന് പിന്തിരിയണമെന്നും നമ്മള്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും എ വിജയരാഘവന്‍ പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ കോണ്ഗ്രസ് ജനപ്രതിനിധികള്‍ ലംഘിച്ചത് ജനങ്ങളുടെ താല്‍പര്യത്തിന് എതിരാണെന്നും കെ പി സിസി പ്രസിഡന്റിന്റെയടക്കം പ്രസ്താവനകള്‍ ശ്രദ്ധിക്കപ്പെടാതെ പോയതിനാലാണ് നേതാക്കളെ വാളയാറിലേക്ക് അയച്ച് ബോധപൂര്‍വമായി നിയന്ത്രണങ്ങള്‍ ലംഘിക്കാനുള്ള ശ്രമം നടത്തിയതെന്നും എ വിജയരാഘവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News