പ്രവാസി മലയാളികളെ കൊവിഡ് രോഗികളെന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്ന പ്രവാസി മലയാളികളെ കൊവിഡ് രോഗികളെന്ന് വിശേഷിപ്പിച്ച് രമേശ് ചെന്നിത്തല.

അബുദാബി-കൊച്ചി ഫ്ലെറ്റിൽ വന്ന 2 പ്രവാസി വനിതകൾ കോവിഡ് രോഗികളാണെന്നാണ് ചെന്നിത്തലയുടെ കണ്ടെത്തൽ.

പ്രവാസികളായ രണ്ട് സ്ത്രീകളുടെ ഫോട്ടോ കോവിഡ് ബാധിതരെന്ന് പറഞ്ഞ് ചെന്നിത്തല പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ചെന്നിത്തലയുടെ ദുരാരോപണം.

നാട്ടിലെത്തുന്ന പ്രവാസികളെല്ലാം കൊവിഡ് ബാധിതരാണെന്ന് പരോക്ഷമായി പ്രചരിപ്പിക്കുന്നതാണ് ചെന്നിത്തലയുടെ പോസ്റ്റ്.

വാളയാറില്‍ കൊവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ജനപ്രതിനിധികളോട് ക്വാറന്‍റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചതിനെ വിമര്‍ശിച്ചുകൊണ്ടിട്ട ഫെയ്സ്ബുക്ക് കുറിപ്പിലാണ് വിദേശത്തുനിന്ന് എത്തിയ വനിതകളെ കൊവിഡ് രോഗികളായി രമേശ് ചെന്നിത്തല ചിത്രീകരിച്ചത്.

ഇവരെ മന്ത്രി എസി മൊയ്തീന്‍ സന്ദര്‍ശിച്ചുവെന്നും എസി മൊയ്തീനും ക്വാറന്‍റൈനില്‍ പോകണമെന്നുമാണ് രമേശ് ചെന്നിത്തല ഫെയ്സ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News