പ്രവാസികളെ കൊവിഡ് രോഗികളാക്കി പ്രചാരണം: പദവിയുടെ മാന്യത പരിഗണിച്ചെങ്കിലും ചെന്നിത്തല പ്രവാസികളോട് മാപ്പ് പറയണം: എഎ റഹീം

നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസി മലയാളികളെ അധിക്ഷേപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രവാസികളോടും മലയാളികളോടാകെയും മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം.

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളെയാകെ കൊവിഡ് രോഗികളായി ചിത്രീകരിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് കേരളത്തിന്റെയാകെ തല കുനിപ്പിക്കുന്നതാണ്.

ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്ന രീതിയില്‍ നിന്നും പ്രതിപക്ഷ നേതാവ് പിന്‍മാറണമെന്നും.

ഈ കുറിപ്പിന് ആധാരമായി ആധികാരികമായ വിവരം എവിടെനിന്നാണ് പ്രതിപക്ഷ നേതാവിന് ലഭിച്ചതെന്ന് പ്രതിപക്ഷ നേതാവ് പൊതുസമൂഹത്തോട് വിളിച്ചുപറയണമെന്നും എഎ റഹീം പറഞ്ഞു.

വാളയാറില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ നിയമലംഘനമാണ് നടത്തിയത് എന്നിട്ടും അവര്‍ക്കെതിരെ കേസെടുക്കുന്നതിന് പകരം അവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

എന്നാല്‍ പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്ത ഈ തെറ്റ് തിരുത്തുന്നതിന് പകരം അത് ന്യായീകരിക്കുകയും അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിക്കുകയുമാണ് ചെയ്യുന്നതെന്നും എഎ റഹീം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News