കൊവിഡ് പ്രതിരോധത്തിലെ കേരളത്തിന്റെ വിജയം മറ്റുള്ളവർക്ക് മാതൃക; രാഹുൽ ഗാന്ധി

കൊവിഡ് പ്രതിരോധത്തിലെ കേരളത്തിന്റെ വിജയം മറ്റുള്ളവർക്ക് മാതൃകയെന്ന് രാഹുൽ ഗാന്ധി. ഈ നേട്ടം കേരളത്തിലെ ഓരോ വ്യക്തിയുടെയും വിജയം. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിൽ കേരളത്തിനുള്ളത് മികച്ച ചരിത്രം. ഇത് വർഷങ്ങളായി തുടരുന്നതാണ്.

ഈ അടിസ്ഥാന കാര്യങ്ങൾക്ക് ജനങ്ങൾ മതിപ്പ് നൽകുകയും അതിനായി പരിശ്രമിക്കുകയും ചെയ്തുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേന്ദ്ര സർക്കാർ ജനങ്ങളിലേക്ക് നേരിട്ട് പണം എത്തിക്കുകയാണ് വേണ്ടതെന്നും രാഹുൽ പറഞ്ഞു.

ജനങ്ങളുടെ കീശയിൽ പണമെത്തണം.കർഷകർ, അതിഥി തൊഴിലാളി തുടങ്ങിയവർക്ക് നേരിട്ട് പണം നൽകാതെ നമ്മുടെ സമ്പദ് വ്യവസ്ഥ നേരെയാവില്ല. അതിന് പറ്റുന്ന നിലയിൽ ഇപ്പോൾ പ്രഖ്യാപിച്ച പാക്കേജിന്മേൽ സർക്കാർ പുനരാലോചന നടത്തണം. രാജ്യത്തിന്റെ ഹൃദയത്തിൽ നോക്കിയാണ് തീരുമാനമെടുക്കേണ്ടത്. മറ്റ് രാജ്യങ്ങളെയോ വിദേശ റേറ്റിങ് നോക്കിയോ ആവരുതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News