കെ വരദരാജന്റെ വേര്‍പാട് ഇടതുപക്ഷ – കര്‍ഷക പ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഐഎം മുന്‍ പൊളിറ്റ്ബ്യൂറോ അംഗം കെ. വരദരാജന്റെ നിര്യാണം ഇടതുപക്ഷ – കര്‍ഷക പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എഞ്ചിനിയറിങ് ബിരുദം നേടി തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ച അദ്ദേഹം ജോലി രാജിവെച്ചാണ് പൊതു പ്രവര്‍ത്തനരംഗത്ത് ഇറങ്ങിയത്.

തമിഴ്‌നാട്ടില്‍, പ്രത്യേകിച്ച് തൃശ്ശിനാപ്പള്ളിയില്‍ കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയാണ് അദ്ദേഹം സി.പി.ഐ.എമ്മിന്റെ മുന്‍നിരയിലേക്ക് വന്നത്. ദീര്‍ഘ കാലം കിസാന്‍സഭ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച വരദരാജന്റെ വേര്‍പാട് സി.പി.ഐ.എമ്മിന് സംഘടനാ രംഗത്തും വലിയ നഷ്ടമാണ്.

കേരളവുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. നിരവധി തവണ കേരളം സന്ദര്‍ശിച്ച അദ്ദേഹം കേരളത്തിന്റെ കാര്യങ്ങളില്‍ അതീവ താല്‍പ്പര്യം കാണിച്ചു. ഇന്ത്യയിലെ കര്‍ഷക പ്രശ്‌നങ്ങളെക്കുറിച്ചും അതിന്റെ പരിഹാരത്തെക്കുറിച്ചും ആഴത്തില്‍ പഠിക്കുകയും ജനങ്ങളെ പഠിപ്പിക്കാന്‍ അവസാനം വരെ പ്രയത്‌നിക്കുകയും ചെയ്ത നേതാവായിരുന്നു വരദരാജനെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News