ഞാന്‍ ഒരു കോണ്‍ഗ്രസ്സുകാരനാണ്; സര്‍ക്കാര്‍ നല്ലോണം പണിയെടുക്കുന്നുണ്ട് സൂഹൃത്തുക്കളേ; മുഖ്യമന്ത്രിക്കും ശൈലജ ടീച്ചര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി…

സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനളെ പ്രശംസിച്ച് യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. താന്‍ ഒരു കോണ്‍ഗ്രസ്സുകാരനാണെന്നും എന്നാല്‍ കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ മികച്ചുനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രിക്കും ഷൈലജ ടീച്ചര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഷിജിന്‍ പറയുന്നു.

ഷിജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

വെറും ആറുമണി തള്ള് മാത്രമല്ല, നല്ലോണം പണിയെടുക്കുന്നുണ്ട് സൂര്‍ത്തുക്കളെ. എടുക്കുന്ന പണിയുടെ അത്രേം എന്തായാലും തള്ളുന്നില്ലെന്ന് ഇന്നലെ എന്റെ അനുഭവത്തില്‍ നിന്ന് ഉറപ്പായി. ഇത് എന്റെ അനുഭവമാണ്. ഇത്രേം ആള്‍ക്കാരുള്ള ഒരു കുഞ്ഞു സംസ്ഥാനം, ഇത്രേം വലിയ ഒരു മിഷന്‍ ചെയ്യുമ്പോള്‍ പാളിച്ചകള്‍, കുറവുകള്‍ ഉണ്ടായേക്കാം. അത് തിരുത്തി മുന്നേറുന്നിടത്താണ് ഒരു സര്‍ക്കാരിന്റെ വിജയം. അത് തിരുത്താന്‍ സഹായിക്കുന്നിടത്താണ് പ്രതിപക്ഷത്തിന്റെ മേന്മ. നന്ദി.. കേരള സര്‍ക്കാരിന്, നന്ദി…മുഖ്യ മന്ത്രി പിണറായി വിജയന് ( മറ്റുള്ള ഒരുപാട് വിയോജിപ്പുകള്‍ മാറ്റിവെച്ചുകൊണ്ട്). നന്ദി… ഷൈലജ ടീച്ചര്‍ക്ക്… നന്ദി.. നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്. നമ്മള്‍ ഇതും അതിജീവിക്കും. Break the chain..അപ്പൊ ക്വറ്റന്റൈന്‍ ല്‍ പോകുവല്ലേ.. 14 ദിവസം കഴിഞ്ഞു കാണാം. എന്ന് കോവിഡ് പോരാട്ടത്തില്‍ ലോകത്തിനു മാതൃകയായ കേരളത്തില്‍ എത്തിയതില്‍ ആശ്വസിക്കുന്ന അനേകം മലയാളികളില്‍ ഒരാള്‍.

NB – ഇങ്ങോട്ടേക്കുള്ള യാത്രയില്‍ ചെറിയ ചില തടസങ്ങള്‍ ഉണ്ടായപ്പോള്‍ വളരെയധികം സഹായിച്ച കരുവാരകുണ്ട് JHI ജസീര്‍ സാറിന് പ്രത്യേകം നന്ദി )
ഞാന്‍ കോണ്‍ഗ്രസ്സുകാരനാണ് ശശി തരൂരാണ് എന്റെ നേതാവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News