കേന്ദ്ര പാക്കേജ് വെറും പ്രഹസനം; ജനങ്ങളുടെ ചെലവില്‍ പ്രതിസന്ധി മറികടക്കാന്‍ നീക്കം: മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: കേന്ദ്രത്തിന്റെ ഉത്തേജക പാക്കേജ് പ്രഖ്യാപനം ഓരോ ഘട്ടം കഴിയുന്തോറും കൂടുതല്‍ പ്രഹസനം ആയി മാറുകയാണെന്ന് മന്ത്രി തോമസ് ഐസക്. പതിയെ പറഞ്ഞ് തുടങ്ങിയ നയങ്ങളുടെ യഥാര്‍ത്ഥ നിറം മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

ജനങ്ങളുടെ പ്രശ്നങ്ങള്‍ ഒരുസ്ഥലത്തും പ്രതിപാദിക്കുന്നില്ല. ജനങ്ങളുടെ ചെലവില്‍ പ്രതിസന്ധി മറികടക്കാനാണ് നീക്കം. അതേസമയം അവരുടെ കയ്യില്‍ പണമെത്തിക്കാനുള്ള ഒരു നടപടികളും ഇല്ല. സര്‍വ്വ മേഖലയിലും സ്വാകാര്യവത്ക്കരണം നടത്തുമെന്നാണ് ധനമന്ത്രി യഥാര്‍ത്ഥത്തില്‍ പറയുന്നത്.

പൊതുജന ആരോഗ്യ സംവിധാനരംഗത്തിന്റെ ആവശ്യകത കൂടുതല്‍ മനസ്സിലാക്കേണ്ടുന്ന സാഹചര്യം ആയിട്ടുകൂടി അതിനുവേണ്ടി യാതൊന്നും കേന്ദ്രം ആലോചിക്കുന്നില്ല. പകരം കോര്‍പ്പറേറ്റ് ആശുപത്രികളുടെ ശൃംഖല ഉണ്ടാക്കാനുള്ള പിന്തുണയാണ് നല്‍കുന്നത്. സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്നങ്ങളിലൊന്നും ഇടപപൊതെ യാതൊരു ഗുണവുമില്ലാത്ത ചിന്തകളാണ് കേന്ദ്രം നടത്തുന്നത്.

ഇന്ത്യയുടെ പൊതുസ്വത്ത് കോവിഡിന്റെ മറവില്‍ വിറ്റുതുലയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ധനമന്ത്രിയുടെ വാദങ്ങള്‍ വിചിത്രമാണ്. ഇതുവരെ സംസ്ഥാനങ്ങള്‍ക്ക് എന്താണ് നല്‍കുക എന്ന് പറഞ്ഞിട്ടില്ല. നാളത്തേത് കൂടികേട്ടാല്‍ ബാക്കി മനസ്സിലാകും – മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here