ദില്ലി: കൊവിഡ് ലോക്ക്ഡൗണിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വകാര്യവല്‍ക്കരണ നടപടികള്‍ക്ക് എതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
പൊതു സ്വത്ത് കൊള്ളയടിക്കുന്നത് സ്വാശ്രയത്വം നശിപ്പിക്കും. ലോക്ക് ഡൗണ്‍ ഉപയോഗിച്ച് ധനികരുടെ അജണ്ട ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുകയാണ്.
സ്വദേശ വിദേശ മൂലധന ശക്തികളെ ലോക്ക് ഡൗണ്‍ കാലത്ത് അധിക ലാഭം ഉണ്ടാക്കാന്‍ അനുവദിക്കുന്നത് മനുഷ്യത്വ രഹിതമാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. ദേശ സുരക്ഷ സ്വകാര്യ വിദേശ കമ്പനികള്‍ക്ക് പണയം വയ്ക്കാന്‍ പറ്റില്ല.
പ്രതിരോധ മേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നത് എങ്ങനെ സ്വാശ്രയത്വമാകും? ഇത് രാജ്യത്തിന്റെ പ്രതിരോധ തന്ത്ര താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും യെച്ചൂരി വ്യക്തമാക്കി.

Get real time update about this post categories directly on your device, subscribe now.