സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ പിന്തുണ; കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയുന്നത് കേരളത്തിലെ ആരോഗ്യരംഗത്തിന്റെ വിജയം: മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയുന്നത് കേരളത്തിലെ ആരോഗ്യരംഗത്തിന്റെ വിജയമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വി.ഡി സതീശന്റെ വിവാദ പോസ്റ്റിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും എ സി മൊയ്തീന്‍ ക്വാറന്റൈനില്‍ പോകണം എന്ന നിര്‍ബന്ധം തനിക്കില്ലെന്നും മുള്ളപ്പള്ളി പറഞ്ഞു.

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. കോവിടെന്ന മഹാമാരിയെ ചെറുക്കാന്‍ നമുക്കാകുന്നുണ്ട് അതിന്റെ ക്രെഡിറ്റ് മുഴുവനും കേരളത്തിന്റെ ആരോഗ്യരംഗത്തിനുള്ളതാണ്. അതിനാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് കേന്ദ്ര കേരള സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കും.

നിരീക്ഷണത്തില്‍ പോയ എംപിമാരെ സര്‍ക്കാര്‍ ശിക്ഷിക്കുകയാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. കെപിസിസി യുടെ അന്വേഷണത്തില്‍ അവര്‍ക്ക് തെറ്റ് പറ്റിയിട്ടില്ലെന്നാണ് മനസിലായത്. അതിനാല്‍ എം പി മാര്‍ ചെയ്തത് താന്‍ ന്യായീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എ സി.മൊയ്തീന്‍ ക്വാറന്റൈനില്‍ പോകണം എന്ന നിര്‍ബന്ധം തനിക്കില്ലന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here