ദില്ലിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ക്കുള്ള ട്രെയിന്‍ ബുധനാഴ്ച; നടപടികള്‍ പൂര്‍ത്തിയാക്കി

ദില്ലി: ദില്ലിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളടക്കമുള്ള മലയാളികളെ നാട്ടിലെത്തിക്കാനുള്ള സ്പെഷ്യല്‍ ട്രെയിന്‍ ബുധനാഴ്ച ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെടും.

കേരളഹൗസില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഓഫീസാണ് നടപടികള്‍ ഏകോപിപ്പിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ തീയതി പ്രഖ്യാപിക്കാനാവുമെന്ന് വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

ഈ ട്രെയിന്‍ സര്‍വീസ് വേണ്ട എന്ന് സംസ്ഥാനം റെയില്‍വേ മന്ത്രാലയത്തെ അറിയിച്ചെന്ന നിലയിലുണ്ടായ തെറ്റായ വാര്‍ത്തകളെയും മുഖ്യമന്ത്രി തള്ളിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News