പ്രവാസികള്‍ക്ക് കൈത്താങ്ങ്; ‘കൈകോര്‍ത്ത് കൈരളി’ പദ്ധതിക്ക് മികച്ച പ്രതികരണം; പിന്തുണ അറിയിച്ച് നിരവധി പേര്‍

കൊവിഡ് 19 മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി കൈരളി ടിവി നടപ്പാക്കുന്ന ‘കൈകോര്‍ത്ത് കൈരളി’ പദ്ധതിക്ക് പിന്തുണ അറിയിച്ചു കൂടുതല്‍ പേര്‍. കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി ഇന്ത്യയിലാദ്യമായി ഒരു ടെലിവിഷന്‍ ചാനല്‍ നടപ്പാക്കുന്ന പദ്ധതിക്ക് തുടക്കത്തില്‍ തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

നാട്ടിലേക്കെത്താന്‍ അര്‍ഹരായ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികള്‍ക്ക് സൗജന്യ ടിക്കറ്റ് ലഭ്യമാക്കുന്നതാണ്. കൈകോര്‍ത്ത് കൈരളി എന്ന ഉദ്യമം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധി പേര്‍ ആദ്യ ദിവസം തന്നെ സുമനസുകള്‍ ഈ പദ്ധതിയോട് സഹകരിക്കാന്‍ മുന്നോട്ടു വന്നു.

ദിവസം ചെല്ലുന്തോറും ഈ ഉദ്യമത്തിന് പ്രവാസലോകത്ത് നിന്ന് ലഭിക്കുന്ന പിന്തുണ കൂടിക്കൂടി വരികയാണ്. നേരത്തെ ലഭിച്ച സഹായ വാഗ്ദാനങ്ങള്‍ക്ക് പുറമേ പിന്നെയും സഹായവുമായി കൂടുതല്‍ ആളുകള്‍ തയ്യാറായിട്ടുണ്ട്.

സൗദിയിലെ ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി മുഹമ്മദ് അലി, റിയാസ് ദുബായ് ലിങ്ക്, വി കെ റഷീദ് ദുബായ്, ഹോട്ട് പാക്ക് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ജബ്ബാര്‍, ഷാര്‍ജയിലെ കിംഗ്സ്റ്റണ്‍ ഹോള്‍ഡിംഗ്സ് ചെയര്‍മാന്‍ ലാലു സാമുവല്‍, ജോ ജോസഫ് അല്‍ ബുകീരി ഇന്‍ഡസ്ട്രിയല്‍ സര്‍വീസസ് അബുദാബി, സുരേഷ് നായര്‍ ദുബായ്,

കാലിഫോര്‍ണിയയില്‍ നിന്ന് ഡോക്ടര്‍ രാം ദാസ് പിള്ള, കേരള സെന്റര്‍ ന്യൂയോര്‍ക്ക്, റോയ് മുളംകുന്നം ചിക്കാഗോ, ഉണ്ണി വടക്കന്‍ അരിസോണ തുടങ്ങി നിരവധി വ്യക്തികളും സ്ഥാപനങ്ങളും കൂടിയാണ് പ്രവാസികള്‍ക്ക് കൈത്തങ്ങാകാന്‍ കൈരളിയുമായി സഹകരിക്കാന്‍ മുന്നോട്ടു വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here