കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആദരവുമായി സണ്ണി സില്‍ക്സിന്റെ സംഗീത ആല്‍ബം

കൊറോണ എന്ന മഹാവ്യാധിയെ പിടിച്ച് കെട്ടിയ കേരളത്തിന് ആദരവുമായി സണ്ണി സില്‍ക്സിന്റെ സംഗീത ആല്‍ബം നന്മ മലയാളം പുറത്തിറങ്ങി. കരുത്തുറ്റ പ്രയത്‌നം കൊണ്ട് കോവിഡിനെ പിടിച്ച് കെട്ടാന്‍ സന്നദ്ധരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസ് സേനയ്ക്കും മറ്റ് മുന്‍ നിര പോരാളികള്‍ക്കും സംഗീത ആല്‍ബത്തിലൂടെ സണ്ണി സില്‍ക്‌സ് ആദരമര്‍പ്പിക്കുന്നുണ്ട്.

ഇന്റര്‍നാഷണല്‍ സിനിമാസിന്റെ പിന്തുണയോടെയാണ് സണ്ണി സില്‍ക്‌സ് സംഗീത ആല്‍ബം ഒരുക്കിയിരിക്കുന്നത്. കോടാലി സ്‌കൂളില്‍ ആല്‍ബത്തിന്റെ പ്രകാശനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിച്ചു.

ചടങ്ങില്‍ മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ്. പി. സി. സുബ്രന്‍, കോടാലി ഗവ. ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. ലക്ഷ്മി, ജസ്റ്റിന്‍ മങ്കുഴി, ജോജോ ജോണി, മോളി തോമസ്, ശ്രീധരന്‍ കളരിക്കല്‍, പ്രശാന്ത് പുല്ലരിക്കല്‍, ബീന നന്ദകുമാര്‍, എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News