സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ അടച്ചുപൂട്ടല്‍; അവശ്യസേവനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ അടച്ചുപൂട്ടല്‍.

അവശ്യസാധന വില്‍പ്പനശാലകള്‍, പാല്‍, പത്രവിതരണം, മാധ്യമങ്ങള്‍, ആശുപത്രി, മെഡിക്കല്‍ സ്റ്റോര്‍, ലാബും അനുബന്ധ സ്ഥാപനങ്ങളും തുടങ്ങിയവയ്ക്ക് തുറന്നു പ്രവര്‍ത്തിക്കാം.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം, മാലിന്യനിര്‍മാര്‍ജനം, നിര്‍മാണ പ്രവര്‍ത്തനം, തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ട ഉല്‍പ്പാദന സംസ്‌കരണ ശാലകള്‍ എന്നിവയ്ക്ക് ഇളവുണ്ട്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ റോഡുകളില്‍ കഴിഞ്ഞ ഞായറാഴ്ചയുണ്ടായിരുന്ന നിയന്ത്രണം തുടരും. പുലര്‍ച്ചെ അഞ്ചുമുതല്‍ രാവിലെ പത്തുവരെയാണിത്.

വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുമതിയില്ല. ചരക്കുവാഹനം, ആരോഗ്യ സേവനം, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം എന്നിവയ്ക്ക് ഇളവുണ്ട്.

ഹോട്ടലുകളിലെ പാര്‍സല്‍ കൗണ്ടറുകള്‍ രാവിലെ എട്ടുമുതല്‍ രാത്രി ഒമ്പതുവരെയാകാം. ഓണ്‍ലൈന്‍ ഡെലിവറി രാത്രി പത്തുവരെയും.

കല്യാണങ്ങള്‍ക്കും മരണാനന്തരചടങ്ങുകള്‍ക്കും അനുമതിയുണ്ട്. എന്നാല്‍, ആളുകള്‍ ഒത്തുകൂടാന്‍ പാടില്ല. കാല്‍നട, സൈക്കിള്‍ യാത്രകളാകാം. ആരാധനാലയങ്ങളില്‍ പൂജയ്ക്ക് പോകാന്‍ പുരോഹിതന്‍മാര്‍ക്ക് അനുമതിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News