മഹാരാഷ്ട്രയില്‍ രോഗവ്യാപനം അതീവ ഗുരുതരാവസ്ഥയില്‍; വാങ്കഡെ സ്റ്റേഡിയം ക്വാറന്റൈന്‍ കേന്ദ്രമാക്കുന്നു

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനത്തിന്റെ സ്ഥിതി രൂക്ഷമായതോടെ കൂടുതല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് നഗരം.

വാങ്കഡെ സ്റ്റേഡിയമാണ് ഏറ്റവും ഒടുവില്‍ ക്വാറന്റൈന്‍ ചെയ്യാനൊരുങ്ങിയിരിക്കുന്നത്. ഇതിന് മുന്‍പ് വര്‍ളിയിലെ നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ് ക്വാറന്റൈന്‍ കേന്ദ്രമാക്കിയിരുന്നു.

ഇതിന് പുറമെ ഹോട്ടലുകളും ക്ലബ്ബ്കളും, മാര്യേജ് ഹാളുകളും മറ്റു കമ്മ്യൂണിറ്റി കേന്ദ്രങ്ങളും അടിയന്തരമായി കൈമാറണമെന്നാണ് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

രോഗികളുടെ എണ്ണം മുപ്പത്തിനായിരത്തോട് അടുത്തതോടെ നഗരവാസികളും പരിഭ്രാന്തിയിലാണ്. നഗരത്തില്‍ നിന്നും ലക്ഷക്കണക്കിന് കുടിയേറ്റക്കാരാണ് ഇതിനകം ജന്മനാടുകളിലേക്ക് മടങ്ങി പോയിക്കൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News