കോവിഡിനെ ചെറുക്കാൻ തുപ്പല്ലേ എന്ന് ഓർമ്മിപ്പിച്ച് ഹ്രസ്വചിത്രം

ചെറുവത്തൂർ: കോവിഡ് അടക്കമുള്ള മഹാമാരിക്ക് പിന്നിൽ പരിസരങ്ങളിൽ തുപ്പുന്നതും കാരണമാണെന്ന് ഓർമ്മിപ്പിച്ച ‘തുപ്പല്ലേ തുപ്പാത്ത’ എന്ന ഹ്രസ്വചിത്രം വൈറലായി.തുപ്പുമ്പോൾ തെറിക്കുന്ന രോഗാണുക്കൾ പുതിയ കാലത്ത് സമ്മാനിക്കുന്നത് മാരക രോഗങ്ങളാണ്.

അതിനാൽ മാസ്ക്ക് ഉപയോഗിക്കേണ്ടതിൻ്റെ പ്രധാന്യം ഓർമ്മിപ്പിക്കുന്ന സിനിമയാണിത്. എ.കെ.വി.മീഡിയ പ്രൊഡക്ഷൻസാണ് ഈ ബോധവത്ക്കരണ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.

പൊലീസിൻ്റെ ഇടപെടലിലൂടെ ഉണ്ണി, അനീഷ് എന്നീ കഥാപാത്രങ്ങൾ തങ്ങളുടെ അലസ ജീവിതവും, ദുശ്ശീലങ്ങളും ഉപേക്ഷിക്കുന്നതാണ് ഇതിവൃത്തം.

ബാലചന്ദ്രൻ എരവിൽ രചന നിർവ്വഹിച്ച ചിത്രം നടൻ ഉണ്ണിരാജ് ചെറുവത്തൂരാണ് സംവിധാനം ചെയ്തത്.ഉണ്ണിരാജ്, അനീഷ് ഫോക്കസ് എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.

സുജേഷ് ഉദിനൂർ, അജേഷ് ചായ്യോത്ത്, അഖിൽ രാജ്, വിനീഷ് ചെറുകാനം, പ്രസൂൺ പ്രസു, അജയൻ വർണന എന്നിവരാണ് അണിയറ പ്രവർത്തകർ. ശീർഷകഗാനം പാടിയതും അനീഷ് ഫോക്കസാണ്.

എം.എൽ.എമാരായ എം.രാജഗോപാലൻ ,ടി.വി.രാജേഷ്, ചലച്ചിത്ര താരങ്ങളായ മണികണ്ഠൻ പട്ടാമ്പി, നിയാസ് ബക്കർ ,ഹരീഷ് കണാരൻ, റിയാസ് നർമകല,

സ്നേഹ ശ്രീകുമാർ തുടങ്ങി പ്രശസ്തരായ 13 പേർ ചേർന്ന് ഈ ചിത്രം പ്രകാശനം ചെയ്തു. ഈ ബോധവിക്കരണ ചിത്രം ആരോഗ്യ പ്രവർത്തകർ പ്രചരണത്തിനായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News