മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഉദുമ എംഎല്‍എ; ലോക്ക്ഡൗണിനിടെ സ്വന്തം കൃഷിയിടത്തില്‍ നെല്‍കൃഷിക്ക് വിത്തിറക്കി കെ കുഞ്ഞിരാമന്‍

ലോക്ക്ഡൗണിന് ശേഷം വരാന്‍ സാധ്യതയുള്ള ഭക്ഷ്യക്ഷമത്തെ നേരിടുന്നതിനായി സര്‍ക്കാര്‍ ദീര്‍ഘ വീക്ഷണത്തോടെ നിരവധി പദ്ധതികളാണ് സംഘടിപ്പിക്കുന്നത്.

സുഭിക്ഷ കേരളം പദ്ധതിയിലൂടെ സര്‍ക്കാര്‍ വ്യാപകമായി ഭക്ഷ്യധാന്യങ്ങളുടെ കൃഷിക്കും സംഭരണത്തിനും വിതരണത്തിനും ഒരുങ്ങുന്നതിനൊപ്പം.

വീട്ടിലിരിക്കുന്ന ജനങ്ങളോടും ലോക്ക്ഡൗണ്‍ കാലത്തെ ഫലപ്രദമായി ഉപയോഗിക്കാനാണ് മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്.

കുട്ടികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നിരവധിപേര്‍ ലോക്ക്ഡൗണ്‍ കാലത്ത് കൃഷിയെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തെ ഏറ്റെടുത്തിട്ടുണ്ട്.

ഈ ആഹ്വാനത്തിന് ഒപ്പം നില്‍ക്കുകയാണ് ഉദുമ എംഎല്‍എ കെ കുഞ്ഞരാമനും. നെല്‍കൃഷിക്ക് വിത്തിറക്കുന്ന ചിത്രം ഫെയ്‌സ്ബുക്ക് വഴിയാണ് എംഎല്‍എ പങ്കുവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News