കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ എസ് സരസനും, മകന്‍ ശരത്ത് കുമാറും, ഗുണ്ടകളും ചേര്‍ന്ന് അയല്‍വാസിയും കെപിസിസി ന്യൂനപക്ഷ സെല്‍ ബ്ലോക്ക് ചെയര്‍മാനുമായ സിജൊ പുന്നക്കരയേയും കുടുംബത്തേയും വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു.
ചൊവ്വാഴ്ച്ച രാവിലെ 11 മണിയോടെ വെട്ടുകത്തിയും, കമ്പിവടിയും, മറ്റായുധങ്ങളും ഉപയോഗിച്ച നടത്തിയ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സിജൊ, ഭാര്യ ഷേര്‍ലി,, മകന്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി സാവിയോ എന്നിവര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ തമ്മിലുള്ള പിണക്കം മാരകമായ ആക്രമണത്തിലേക്ക് എത്തുകയായിരുന്നു. എ ഗ്രൂപ്പിലെ കെ പി വിശ്വനാഥന്‍ വിഭാഗത്തില്‍പ്പെട്ടവരായിരുന്നു സരസനും സിജോയും. ഇടക്കാലത്ത് സരസന്‍ എ ഗ്രൂപ്പിലെ ജോസഫ് ടാജറ്റ് വിഭാഗത്തിലേക്ക് മാറിയിരുന്നു,തുടര്‍ന്നാണ് ശത്രുത മൂര്‍ച്ഛിച്ചത്.
ഒരു മാസം മുന്‍പ് ആമ്പല്ലൂരിലെ ഐഎന്‍ടിയുസി ഓഫീസ് കെ.പി വിശ്വനാഥന്‍ സപ്തതി സ്മാരക മന്ദിരമായി പുനര്‍നിര്‍മ്മിച്ചതിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെപിസിസിക്കും ഡിസിസിക്കും സിജൊ പരാതി നല്‍കിയിരുന്നു, ഇതും പ്രകോപന കാരണമാണ്.
പുതുക്കാട് പോലീസ് സരസനും മകനും കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരേയും വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
രണ്ട് മാസം മുന്‍പ് സിജൊയുടെ കാര്‍ തല്ലിതകര്‍ത്തതിനും, കഴിഞ്ഞ വര്‍ഷം മുന്‍ മണ്ഡലം പ്രസിഡണ്ടിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി തല്ലിയതിനും സരസനെതിരെ പുതുക്കാട് പോലീസ് കേസ് എടുത്തിരുന്നു.
Get real time update about this post categories directly on your device, subscribe now.