ലോക്ക്ഡൗണ്‍ കാലത്ത് നാടുകാണാനിറങ്ങിയ പാമ്പ് രാജനെ നയത്തില്‍ വലയിലാക്കി മുഹമ്മദാലി

ലോക്ക് ഡൗൺ കാലത്ത് നാട് കാണാനിറങ്ങിയതാണ് കാട്ടിലെ പാമ്പുകളുടെ രാജാവ്. ഒടുവിൽ പാമ്പുകളുടെ തോഴൻ മുഹമ്മദാലിക്ക് മുന്നിൽ അനുസരണയോടെ പത്തി മടക്കി.

പാലക്കാട് വടക്കഞ്ചേരിയിൽ ജനവാസ മേഖലയിലിറങ്ങിയ രാജവെമ്പാലയെയാണ് പിടികൂടി കാട്ടിലേക്ക് തിരിച്ചയച്ചത്.

പാലക്കുഴിയിലെ ജനവാസ മേഖലയിൽ ചുറ്റി നടക്കാനിറങ്ങിയതാണ് കക്ഷി. കറക്കം കഴിഞ്ഞ് വടക്കേമുറിയിലെ വീട്ടിലെ കുളിമുറിയിൽ വിശ്രമിക്കാൻ കയറിയതാണ്.

രാജവെമ്പാലയെ കണ്ടതോടെ പകച്ചു പോയ നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിച്ചതോടെ മുഹമ്മദാലിയെത്തി.

ആളുകൾ കൂടിയതോടെ വീട്ടിലെ വിറക് പുരയിലേക്ക് മാറിയ രാജവെമ്പാല ഒടുവിൽ മുഹമ്മദാലിക്ക് മുന്നിൽ അനുസരണയോടെ കീഴടങ്ങി.

പതിനഞ്ച് അടി നീളവും ഇരുപത് കിലോയോളം ഭാരവുമുണ്ട്. കൊന്നഞ്ചേരിയിൽ ചുമട്ടു തൊഴിലാളിയായ മുഹമ്മദാലി വർഷങ്ങളായി പാമ്പ് പിടിക്കാൻ വനം വകുപ്പിനെ സഹായിക്കുന്നുണ്ട്.

പിതാവ് ബഷീറിൻ്റെ പാത പിന്തുടർന്നാണ് പാമ്പ് പിടിക്കാനിറങ്ങിയത്. വനം വകുപ്പ് അധികൃതർ പാമ്പിനെ നെല്ലിയാമ്പതി വനമേഖലയിൽ കൊണ്ടു വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News