കേന്ദ്രത്തിന്റെ സാമ്പത്തിക നിയമ പരിഷ്‌കാരം; നേട്ടം കര്‍ഷകര്‍ക്കല്ല, കോര്‍പറേറ്റുകള്‍ക്ക്

കര്‍ഷകരെ സഹായിക്കാന്‍ എന്ന പേരില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച സാമ്പത്തിക നിയമ പരിഷ്‌കാരത്തില്‍ ആഹ്ലാദിക്കുന്നത് കോര്‍പറേറ്റുകള്‍. ‘കാര്‍ഷികരംഗത്തെ 1991 മുഹൂര്‍ത്തം’ എന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനത്തെ കോര്‍പറേറ്റ് വക്താക്കള്‍ വിശേഷിപ്പിച്ചത്.


1991ല്‍ നരസിംഹറാവു സര്‍ക്കാര്‍ തുടക്കമിട്ട പരിഷ്‌കാരങ്ങള്‍ക്ക് സമാനമാണ് കാര്‍ഷികമേഖലയ്ക്കായി ഇപ്പോള്‍ പ്രഖ്യാപിച്ചത്.മുപ്പത് വര്‍ഷമായി തുടരുന്ന നവഉദാര പരിഷ്‌കാരങ്ങള്‍ രാജ്യത്ത് സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കാനും ശതകോടി ഡോളര്‍ കോടീശ്വരന്മാരുടെ എണ്ണം ഉയര്‍ത്താനും മാത്രമാണ് വഴിയൊരുക്കിയത്.

ഗുരുതരമായ കാര്‍ഷികതകര്‍ച്ചയ്ക്കും ലക്ഷക്കണക്കിനു കര്‍ഷകരുടെ ആത്മഹത്യയ്ക്കും ഈ നയങ്ങള്‍ കാരണമായി. കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനെന്ന ഭാവത്തില്‍ ഇപ്പോള്‍ കൃഷിയെയും കോര്‍പറേറ്റുകളുടെ കൊള്ളയ്ക്ക് വിട്ടുകൊടുക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here