കൈകോര്‍ത്ത് കൈരളിക്ക് മികച്ച പ്രതികരണം; പ്രവാസികള്‍ക്കായി 1000 ടിക്കറ്റുകള്‍ തയ്യാര്‍

പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി കൈരളി ന്യൂസ് ആരംഭിച്ച കൈകോര്‍ത്ത് കൈരളിക്ക് പ്രവാസ ലോകത്തിന്റെ മികച്ച പ്രതികരണം.

തിരിച്ചെത്തിക്കാനുള്ളവരുടെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരായ ഗള്‍ഫ് പ്രവാസികള്‍ക്കായി 1000 സൗജന്യ ടിക്കറ്റുകള്‍ നല്‍കുക എന്നതായിരുന്നു പദ്ധതിയുടെ ആദ്യ ഘട്ടം.

പദ്ധതി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകം തന്നെ ഈ ലക്ഷ്യത്തിലേക്കെത്താന്‍ കഴിഞ്ഞത് പ്രവാസ ലോകം കൈരളി ടിവിയുടെ ഉദ്യമത്തിന് നല്‍കിയ മികച്ച പിന്‍തുണയുടെ തെളിവാണ്.

അര്‍ഹരായവര്‍ freetickets@kairalitv.in എന്ന മെയില്‍ ഐഡിയിലേക്ക് വിശദാംശങ്ങള്‍ അയച്ച ശേഷം സ്‌ക്രൂട്ട്‌നിക്ക് ശേഷമായാണ് സൗജന്യ ടിക്കറ്റിനായി തെരഞ്ഞെടുക്കുന്നത്.

അപേക്ഷാ ഫോമിനായി ‍ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News