ഇനിയും എത്ര ജീവനുകള്‍ പൊലിയണം;രാജ്യത്ത് തൊഴിലാളികളുടെ കൂട്ടപ്പലായനം

സ്വന്തംഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുന്ന തൊഴിലാളികളുടെ ഹൃദയം തൊട്ടുലയ്ക്കുന്ന ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലും മറ്റും നിറയെ. മൂന്നാംഘട്ട അടച്ചിടല്‍ ഞായറാഴ്ച അവസാനിക്കാനിരിക്കെ രാജ്യത്ത് തൊഴിലാളികളുടെ കൂട്ടപ്പലായനമാണിപ്പോള്‍.

ട്രെയിനുകളിലും മറ്റ് വാഹനങ്ങളിലുമായി ഗ്രാമങ്ങളിലേക്ക് മടങ്ങാനാകാത്തവര്‍ കാല്‍നടയായി കിലോമീറ്ററുകള്‍ താണ്ടുന്നു.തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം പ്രഖ്യാപിച്ച ശ്രമിക്ക് ട്രെയിനില്‍മാത്രം 14 ലക്ഷം പേര്‍ മടങ്ങി. ട്രക്കുകളടക്കമുള്ള വാഹനങ്ങളിലും ലക്ഷക്കണക്കിന് പേര്‍ കയറിക്കൂടി. യുപിയിലേക്കുമാത്രം 13.5ലക്ഷം തൊഴിലാളികളെത്തി. ബംഗാളിലേക്ക് ഒന്നരലക്ഷത്തോളംപേര്‍ ശ്രമിക്ക് ട്രെയിനുകളിലെത്തും.

ട്രെയിനുകളില്‍ യാത്ര ചെയ്യാനായി ടിക്കറ്റില്ലാതെ റെയില്‍വേ സ്റ്റേഷനിലെത്തുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. യുപി, രാജസ്ഥാന്‍ അതിര്‍ത്തിയില്‍ ഗ്രാമങ്ങളിലേക്ക് മടങ്ങുന്ന തൊഴിലാളികളുടെ വലിയ തിരക്കാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News