അതിജീവനത്തിനൊരു കൈത്താങ്ങ്; വേറിട്ട പ്രവര്‍ത്തനത്തിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തി യുവാക്കള്‍

കണ്ണൂര്‍: അതിജീവനത്തിനൊരു കൈത്താങ്ങ്. ബിരിയാണി വിതരണം ചെയ്ത് കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി യുവാക്കള്‍.

കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളിയിലെ യുവത സ്വാശ്രയ സംഘം പ്രവര്‍ത്തകരാണ് വേറിട്ട പ്രവര്‍ത്തനത്തിലൂടെ മാതൃകയായത്. ചിക്കനും ബീഫും ഉള്‍പ്പെടെ 2000 ലധികം ബിരിയാണിയാണ് ഇവര്‍ തയ്യാറാക്കി വിതരണം ചെയ്തത്.

ഇത് വഴി സ്വരൂപിച്ച 40100 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സി കൃഷ്ണന്‍ എംഎല്‍എ തുക ഏറ്റുവാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News